ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമരത്തില്‍. ദില്ലിയിലെ ജന്തര്‍മന്ദിറിലെ സമരപന്തലിലാണ് 40 കാരിയായ ഓം ശാന്തി ശര്‍മ്മ സമരം ചെയ്യുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് യുവതി സമരം ആരംഭിച്ചത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയെ വിവാഹം കഴിക്കാന്‍ താല്‍പര്യം എന്ന ചോദ്യത്തിന് ശാന്തിയുടെ കൈയ്യില്‍ വ്യക്തമായ മറുപടിയുണ്ട്.

തന്നെ പോലെ ഒറ്റയ്ക്കാണ് നരേന്ദ്ര മോദി ജീവിക്കുന്നത് അതുകൊണ്ട് തന്നെ അദ്ദേഹത്തിന് സഹായങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ആളുകള്‍ അദ്ദേഹത്തെ കാണാന്‍ എന്നെ അനുവദിക്കില്ല. എന്‍റെ ആഗ്രഹം കേള്‍ക്കുമ്പോള്‍ ആളുകള്‍ ചിരിച്ച് തള്ളാറാണ് പതിവ്. എന്നാല്‍ എനിക്കവരോട് പറയാനുള്ളത് ഇതാണ് ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. പ്രായത്തില്‍ മുതിര്‍ന്നവരെ ബഹുമാനിക്കാനാണ് നമ്മുടെ സംസ്ക്കാരം പറയുന്നത്. ഞാന്‍ അതു മാത്രമാണ് ചെയ്യുന്നത്.

മുന്‍ വിവാഹത്തില്‍ ശാന്തി ശര്‍മ്മയ്ക്ക് 20 വയസുള്ള ഒരു മകളുണ്ട്. സമരത്തിലാണെങ്കിലും ഭാവിയെ കുറിച്ച് ഓര്‍ത്ത് യുവതിക്ക് പേടിയൊന്നും ഇല്ല. ജെയ്പൂരില്‍ തനിക്ക് ഒത്തിരി സ്ഥലമുണ്ടെന്നും അതില്‍ കുറച്ച് വിറ്റ് നരേന്ദ്ര മോദിക്ക് സമ്മാനങ്ങള്‍ വാങ്ങണമെന്നും യുവതി പറയുന്നു.