കാരറ്റ്, ബീറ്റ്റൂട്ട്, ഓറ‍ഞ്ച് എന്നിവ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും

ശരീരത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. അതിനാല്‍ കണ്ണിന്‍റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. കാഴ്ച ശക്തി സംരക്ഷിക്കേണ്ടത് അനുവാര്യമാണ്. കാഴ്ചശക്തി കൂട്ടാന്‍ നിങ്ങളെ ചില ഭക്ഷണങ്ങള്‍ സഹായിക്കും. കാരറ്റ്, ബീറ്റ്റൂട്ട്, ഓറ‍ഞ്ച് എന്നിവ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീണ്‍, കലോറി, കാർബോ ഹൈഡ്രേറ്റ്​, ഫൈബര്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. 

കാഴ്ചശക്തി കൂട്ടാന്‍ ഇവയൊക്കെ അടങ്ങിയ പാനീയം ദിവസവും കുടിക്കാം. അതിനായി 1 ബീറ്റ്റൂട്ട് , 4 ഓറഞ്ച്, 2 കാരറ്റ് എന്നിവ മിശ്രിതമാക്കുക. ഈ മിശ്രിതം ദിവസവും കുടിക്കുക. ഇത് നിങ്ങളുടെ കാഴ്ചശക്തി കൂട്ടും.