കര്‍ക്കടകത്തില്‍ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് നമ്മള്‍. 

കര്‍ക്കടകത്തില്‍ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് നമ്മള്‍. പ്രത്യേകിച്ച് ഭക്ഷണക്കാര്യത്തില്‍. കർക്കടക കഞ്ഞിയിലാണ് മലയാളികളുടെ പ്രധാന ആശ്രയവും. കര്‍ക്കടകമാസത്തില്‍ കൂടുതലായി എല്ലാവരും കഴിക്കുന്നതും പഴവര്‍ഗങ്ങളും പച്ചക്കറികളുമാണ്. രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാൻ വേണ്ടി നമ്മള്‍ കർക്കടകത്തിൽ സുഖചികിത്സകൾ ചെയ്യാറുണ്ട്. എന്നാല്‍ കര്‍ക്കടകത്തില്‍ ഉറപ്പായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് വ്യായാമവും യോഗയും. 

ശരീരത്തിന്‍റെ ചലനങ്ങള്‍ കുറയുന്ന കാലമാണ് കര്‍ക്കിടകമാസം. മഴക്കാലം ആയതുകൊണ്ട് നടക്കാന്‍ പോകുന്നവര്‍ പോലും മടിപിടിച്ചിരിക്കും. അതിനാല്‍ ക്യത്യമായി വ്യായാമം ചെയ്യുന്നത് ശ്രദ്ധിക്കണം. കൂടാതെ യോഗയും ചെയ്യാം. ശ്വസനക്രിയകളും രക്തശുദ്ധീകരണത്തിന് സഹായിക്കും. ദീര്‍ഘശ്വസനം, നാഡീശുദ്ധിപ്രാണായാമം എന്നിവ പരീക്ഷിക്കാവുന്നതാണ്.