സംസ്ഥാനം  പ്രളയക്കെടുതിയില്‍ നിന്നും കരകയറുകയാണ്. പലയിടങ്ങളിലും മഴ കുറഞ്ഞു വരുന്നു.  വെള്ളം കയറിയതിനേക്കാള്‍ കൂടുതല്‍ ദുരിതമാണ് ഇനി വെള്ളമിറങ്ങിക്കഴിഞ്ഞാല്‍. വീടുകളിലേക്ക് തിരിച്ചെത്തി കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.  

സംസ്ഥാനം പ്രളയക്കെടുതിയില്‍ നിന്നും കരകയറുകയാണ്. പലയിടങ്ങളിലും മഴ കുറഞ്ഞു വരുന്നു. വെള്ളം കയറിയതിനേക്കാള്‍ കൂടുതല്‍ ദുരിതമാണ് ഇനി വെള്ളമിറങ്ങിക്കഴിഞ്ഞാല്‍. ആദ്യമേ തന്നെ വെളളം പൂര്‍ണമായും ഇറങ്ങിയതിന് ശേഷം മാത്രം വീടുകളിലേക്ക് മടങ്ങുക. വീടുകളിലേക്ക് തിരിച്ചെത്തി കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം. 

  • വെള്ളം കയറിയതിനേക്കാള്‍ കൂടുതല്‍ ദുരിതമാണ് ഇനി വെള്ളമിറങ്ങിക്കഴിഞ്ഞാല്‍. കാരണം അവശേഷിക്കുന്ന മാലിന്യങ്ങളും ചെളിയും അതുമൂലമുണ്ടാകുന്ന രോഗങ്ങളും ചെറുതല്ല. പനി, പനിയോടൊപ്പം തടിപ്പുകള്‍ തിണര്‍പ്പുകള്‍, വയറിളക്കം, ഛര്‍ദ്ദി എന്നിവ കണ്ടാല്‍ ഉടന്‍ ഒരു ഡോക്ടറുടെ സഹായം തേടണം. 
  • വീടിന് അകവും പുറവും വൃത്തിയാക്കണം. വീട് വൃത്തിയാക്കുമ്പോള്‍ ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ചുതന്നെ വ്യത്തിയാക്കുക. 
  • പാമ്പ്, മുതല തുടങ്ങിയ ജീവികളും വെള്ളത്തില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ വീടിന് അകവും പരിസരവും ശ്രദ്ധിക്കുക. 
  • ഫ്രിഡ്ജില്‍ ഇരിക്കുന്ന ഭക്ഷണം ഒരിക്കലും കഴിക്കരുത്. ഫ്രിഡ്‌ജിൽ ഇറച്ചിയോ മീനോ ഉണ്ടായിരുന്നുവെങ്കിൽ അത് കേടായിക്കാണും, അഴുകിയ മാംസത്തിൽനിന്നും മീഥേൻ ഗ്യാസ് ഉണ്ടാകാൻ വഴിയുണ്ട്. ഫ്രീസർ തുറക്കുമ്പോൾ ഈ ഗ്യാസ് ശക്തമായി ഫ്രീസറിന്റെ മൂടിയെ തള്ളിത്തെറിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
  • ഫ്ലഷും പൈപ്പും വർക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെകിൽ അതിലൂടെ വരുന്നത് ശുദ്ധജലമാണോ കലക്ക വെള്ളമാണോ എന്ന് നോക്കണം. വെള്ളപ്പൊക്കക്കാലത്തെ ഏറ്റവും ക്ഷാമം ഉള്ള വസ്തു നല്ല കുടിവെള്ളം ആണ്. ഒരു കാരണവശാലും ചൂടാക്കാതെ വെള്ളം കുടിക്കരുത്.
  • നമ്മുടെ വീടിന്‍റെ ചുറ്റും മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുക. അങ്ങനെ ഉണ്ടെങ്കില്‍ ഒരിക്കലും അത് കൈകൊണ്ടു തൊടരുത്. മനുഷ്യരുടെ മൃതദേഹം ആണെങ്കില്‍ പോലീസിനെ അറിയിക്കണം.
  • വീടിനകത്തേക്ക് കയറുന്നതിന് മുന്‍പ് വീടിന്റെ നാല് ഭാഗത്തുനിന്നും ധാരാളം ചിത്രങ്ങള്‍ എടുത്തു വെക്കണം. വെള്ളം എവിടെ എത്തി എന്ന മാര്‍ക്ക് ഉള്‍പ്പടെ. വീടിന്റെ ചുമരുകളും മേല്‍ക്കൂരയും ശക്തമാണോ നശിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. 
  • വീടിനകത്തെ എല്ലാ ഇലകട്രിക്കല്‍ ഉപകരണങ്ങളുടെയും പ്ലഗ്ഗ് സൂക്ഷിച്ച്‌ ഊരിയിടണം.