Asianet News MalayalamAsianet News Malayalam

ദൂരയാത്രകളില്‍ കുട്ടികളെ ഹാപ്പിയാക്കാന്‍

kids entertained on a long journey technique
Author
First Published Apr 13, 2016, 11:41 AM IST

കുട്ടികള്‍ വേഗം ദൂരയാത്രകളില്‍  അസ്വസ്ഥരാകും. ഹോളിഡേ ട്രിപ്പിന്റെ  എല്ലാ നിറവും കെടാന്‍ ഇത് മതിയാവും.  യാത്ര പ്ലാന്‍ ചെയ്യുന്നതിനുമുമ്പ് കുട്ടികള്‍ക്ക് അത്യാവശ്യം ശ്രദ്ധയും പരിചരണവും കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാം

kids entertained on a long journey technique

യാത്രകള്‍ കുട്ടികള്‍ക്ക്കൂടി ആസ്വാദ്യകരമാക്കി മാറ്റാന്‍ ആക്ടിവിടി ബുക്ക്- വരയ്ക്കാനും നിറം കൊടുക്കാനുമൊക്കെ കഴിയുന്ന ആക്ടിവിട്ടി ബുക്കുകള്‍ കൈയ്യില്‍ കരുതുക.

ഇടയ്ക്കിടെ നിര്‍ത്തുക- നമുക്ക് കൗതുകം തോന്നുന്നവയാവണമെന്നില്ല. എന്നാല്‍ കുട്ടികളെ ആകര്‍ഷിക്കുന്ന എന്തുകണ്ടാലും വാഹനം നിര്‍ത്തി കുറച്ചുസമയം ചിലവിടുക.

ടാബ്- അതെ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കറിയാം കുട്ടികള്‍ക്ക് അതിനോടുള്ള താത്പര്യം. കുട്ടികള്‍ക്കായുള്ള ടാബ്ലെറ്റുകള്‍ വാങ്ങാന്‍ കിട്ടും വിലയേറിയ ആശയമാണെങ്കിലും ഏറ്റവും കൂടുതല്‍ വിജയിക്കുന്ന ആശയമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

വേര്‍ഡ് ഗെയിം-

പദപ്രശ്നങ്ങളെന്ന വേര്‍ഡ് ഗെയിമിനെ അത്ര വിലകുറച്ചുകാണരുത്. ചിലപ്പോള്‍ ഇതാവും കുട്ടിയുടെ ശ്രദ്ധതിരിക്കാന്‍ ഉപയോഗപ്പെടുക.

kids entertained on a long journey technique

 

ക്യാമറ- കുട്ടികള്‍ ക്യാമറയെ ഇഷ്ടപ്പെടുന്നു. അത്യാവശ്യം മുതിര്‍ന്ന കുട്ടിയാണെങ്കില്‍ സേഫ്റ്റി സ്ടാപ്പൊക്കെ ബന്ധിച്ച് വിലകുറഞ്ഞ ഒരു ഡിജിറ്റല്‍ ക്യാമറ നല്‍കാം

പലഹാരങ്ങള്‍ - യാത്രകളെ കുളമാക്കുന്ന തരത്തില്‍ വലിച്ചുവാരി നല്‍കരുത്. ചെറിയ, എന്നാല്‍ വേഗം ദഹിക്കുന്നവ നല്‍കാം.

kids entertained on a long journey technique

 

കഥ പറയാം- ഓരോ സ്ഥലവും കഴിഞ്ഞുപോകുമ്പോള്‍ ആ സ്ഥല്തതെ ബന്ധപ്പെടുത്തി കഥ പറയുക. കൂടാതെ ഇനി ക‍ടന്നുപോവാനിരിക്കുന്ന സ്ഥലത്തെപ്പറ്റിയും കഥകള്‍ പറഞ്ഞ് കുട്ടിയെ ആവേശഭരിതനാക്കുക

Follow Us:
Download App:
  • android
  • ios