Asianet News MalayalamAsianet News Malayalam

കോലിയെയും അനുഷ്​കയെയും ഏഴഴകിൽ അണിയിച്ചൊരുക്കിയതി​ന്‍റെ ക്രെഡിറ്റ്​ ആർക്ക്​?

kohli anushka wedding dress
Author
First Published Dec 12, 2017, 3:53 PM IST

വിരാട്​ കോലിയുടെയും അനുഷ്​ക ശർമയുടെയും വിവാഹചിത്രങ്ങളും പിന്നാലെ വീഡിയോയും പുറത്തുവന്നപ്പോൾ ഏവരുടെയും കണ്ണുകൾ പതിഞ്ഞത്​ താരജോഡികളുടെ ഉടയാടകളിലേക്കായിരുന്നു. ആരാണ്​ ഇരുവരെയും ഇത്ര മനോഹരമായി അവതരിപ്പിച്ച ഇൗ ഫാഷൻ ഡിസൈനർ എന്ന അന്വേഷണമാണ് എങ്ങും.

kohli anushka wedding dress

വൈകാതെ അതിന്​ ഉത്തരവുമായി ഫാഷൻ ഡിസൈനിങ്​ ടീം എത്തി. സബ്യസച്ചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളായിരുന്നു ഇരുവർക്കും ഏഴഴകായത്​.  

kohli anushka wedding dress

രാജ്യത്തെ പ്രമുഖ നഗരങ്ങളായ ദില്ലിയിലും മുംബൈയിലും കൊൽക്കത്തയിലും ശാഖകളുള്ള സബ്യസച്ചി മുൻനിര ഫാഷൻ ഡിസൈനിങ്​ ടീം ആണ്​. ഇരുവരുടെയും വിവാഹത്തിന്‍റെ പ്രധാന മുഹൂർത്തങ്ങൾ സബ്യസച്ചി ഇൻസ്​റ്റാഗ്രാമിലൂടെയും ഫേസ്​ബുക്കിലൂടെയും പുറത്തുവിട്ടു. ഇതോടെയാണ്​ താരവിവാഹത്തി​ന്‍റെ പിറകിലെ മഴവില്ലഴക്​ തീർത്ത സംഘം ഏതെന്ന്​ ആരാധകർ അറിഞ്ഞത്​.

 

മെഹന്തി ദിനത്തിലും വിവാഹ നിശ്​ചയ വേളയിലും അനുഷ്​കയുടെ വസ്​ത്രങ്ങളും സബ്യസാച്ചിയിൽ നിന്നുതന്നെയായിരുന്നു.  1999ൽ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫാഷൻ ടെക്​നോളജിയിൽ നിന്ന്​ ബിരുദപഠനം പൂർത്തിയാക്കിയ സബ്യസാച്ചിയാണ്​ ഇൗ ഫാഷൻ ഡിസൈനിങ്​ സംരംഭത്തി​ന്‍റെ സ്​ഥാപകൻ. 2001ൽ ഇന്ത്യയിലെ മികച്ച ഫാഷൻ ഡിസൈനർക്കുള്ള ഫെമിന ബ്രിട്ടീഷ്​ കൗൺസിലി​ന്‍റെ അവാർഡ്​ സബ്യസാച്ചിക്ക്​ ലഭിച്ചു. 

 


 

 

For her mehendi, Anushka @anushkasharma wanted a boho look full of bright colours. Hot pink was her favourite. We created a graphic lehenga in fuchsia pink and Indian orange. It was hand-printed by the famed Calcutta block printers and hand-embroidered with gota and marori. Artists from The Sabyasachi Art Foundation rendered a beautiful sixties pop print and it was silk screen printed, hand woven Indian silk. Anushka accessorised herself with earrings from the Sabyasachi Heritage Jewelry collection, a stunning pair of jhumkas crafted in 22k gold with Iranian turquoise, tourmalines, uncut diamonds and Japanese cultured pearls. Custom juttis in hand woven brocade and zardosi completed the look. Virat @virat.kohli opted for a signature khadi kurta churidaar with our classic fuchsia pink textured silk Nehru jacket detailed with the Sabyasachi House blazer buttons. A custom tan leather jutti with a zardosi crest was created for the ensemble. #Sabyasachi #TheWorldOfSabyasachi #SabyasachiJewelry #AnushkaSharma #ViratKohli @bridesofsabyasachi @groomsofsabyasachi

A post shared by Sabyasachi Mukherjee (@sabyasachiofficial) on Dec 11, 2017 at 8:32am PST

Follow Us:
Download App:
  • android
  • ios