അമിത വണ്ണമാണ് എല്ലാരുടെയും പ്രശ്നം. അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ശരീരഭാരം കുറക്കാൻ ദൃഢനിശ്ചയവും ക്ഷമയും വേണം. വണ്ണം കുറയ്ക്കാനായി ഭക്ഷണം തന്നെ ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെ ഭക്ഷണം ഒഴിവാക്കുന്ന കൊണ്ട് ഗുണം ഒന്നുമില്ല.

നിങ്ങൾ ശരീരഭാരം കൂടുതലുള്ളവരാണെങ്കിൽ പ്രഭാതങ്ങൾ ക്ലേശകരമായിരിക്കും. അമിതഭാരം കുറക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം രാവിലെയാണ്. തിളപ്പിച്ചാറിയ വെള്ളത്തിൽ ഏതാനും തുള്ളി നാരങ്ങ നീര് കലർത്തി കുടിക്കാം. ശരീരത്തിന്റെ പോഷണ പ്രവർത്തനം നന്നായി ഉയരുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. ശരീരത്തിൽ നിന്ന് കൂടുതൽ കലോറി എരിഞ്ഞുപോയാൽ മാത്രമേ അമിതഭാരം കുറയാൻ സഹായകമാവുകയുള്ളൂ.

