ചെറുപ്പക്കാരെ പോലെ ജീവിതം ആഷോഷിക്കുന്നവരെ ഒന്ന് ശ്രദ്ധിക്കുക. നാല്‍പ്പത് വയസ്സ് കഴിഞ്ഞവര്‍ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ജീവിതത്തില്‍ ഉപേക്ഷിക്കേണ്ട ചില ശീലങ്ങളുണ്ട്. 

1. പുകവലി, മദ്യപാനം ഉപേക്ഷിക്കുക 

പുകവലി,മദ്യം എന്നിവ തമാശക്കായി തുടങ്ങിയതാവാം. പക്ഷേ അത് നിങ്ങളുടെ ശരീരത്തെ ഗുരുതരമായി ബാധിക്കാം. അതിനാല്‍‌ പുകവലി , മദ്യം എന്നീ ശീലങ്ങള്‍ ഉടനെ ഉപേക്ഷിക്കുക. പുകവലി മൂലം നിങ്ങളുടെ ശരീരത്തിൽ വന്ന കേടുകള്‍ മാറ്റാന്‍ പറ്റില്ലെങ്കിലും, ചില പഠനങ്ങള്‍ പ്രകാരം 40 വയസ്സിന് മുന്‍പ് പുകവലി ഉപേക്ഷിക്കുന്നതാണ് നല്ലത്. മദ്യം നിങ്ങളുടെ ആയുസ്സ് കുറക്കാനുളള സാധ്യതയുമുണ്ട്. 

2. വ്യായാമം

വ്യായാമം ജീവിതത്തിന്‍റെ ഒരു ഭാഗമാക്കുക. ഓട്ടം, നീന്തല്‍, നടത്തം, സൈക്ലിങ് എന്തുമാകട്ടെ, അതു മുടങ്ങാതെ ശ്രദ്ധിക്കുക. നാല്‍പ്പതുകളിൽ എത്തുന്നതോടെ നിങ്ങളുടെ ദേഹബലവും പേശി ശക്തിയും കുറഞ്ഞു വരികയാണ്. അതുകൊണ്ടു തന്നെ വ്യായാമം ശീലമാക്കുക. 

3. ഫാസ്റ്റ് ഫുഡിനോട് വിട

ഫാസ്റ്റ് ഫുഡ് ജീവിതത്തില്‍ നിന്നും ഒഴിവാക്കുക. നല്ല പോഷകമുളള ആഹാരം കഴിക്കാന്‍ ശ്രമിക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം കഴിക്കുക. ധാരാളം വെളളം കുടിക്കാനും ശ്രമിക്കുക. 

4. ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും

പലരും എല്ലാ ദിവസവും ഉറങ്ങുന്നതും ഉണരുന്നതും പല സമയത്തായിരിക്കും. അത് നിങ്ങളുടെ ശരീരത്തെ മോശമായി ബാധിക്കാം. ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ഇത് സഹായിക്കും.