ജനുവരി 2ന്‍റെ പ്രത്യേകതയാണ് പല വിദേശ ലൈഫ് സൈറ്റുകളിലെ ഇപ്പോഴത്തെ പ്രധാന വിഷയം. ദമ്പതികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഈ ദിനം എന്നാണ് റിപ്പോര്‍ട്ടുകള്‍. നിങ്ങളുടെ കുഞ്ഞ് ഏതുദിവസം ജനിക്കണം എന്നുള്ളത് ഇന്നത്തേക്കാലത്തു മുന്‍കൂട്ടി തിരുമാനിക്കപ്പെടുന്നുണ്ടെന്നു റിപ്പോര്‍ട്ടുകള്‍.
നമ്മുടെ നാട്ടില്‍ മുന്‍കൂട്ടിയുള്ള ഗര്‍ഭധാരണത്തിനും പ്രസവത്തിനും അത്ര പ്രാധാന്യമില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ ഇതു പ്രചാരം നേടിക്കഴിഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്ന ദിവസം സെപ്തംബര്‍ 26 ആണെന്നു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മാമംസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ നടത്തിരിക്കുന്നത്. ക്രിസ്തുമസ് സമയത്ത് ഗര്‍ഭിണിയാകാനാണു സ്ത്രീകളും താല്‍പര്യം പ്രകടിപ്പിക്കുന്നത് എന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സെപ്തബര്‍ 26നു കുട്ടി ജനിക്കണം എങ്കില്‍ ജനുവരിയില്‍ തന്നെ ഗര്‍ഭധാരണം നടക്കേണ്ടതുണ്ട്. അത്തരത്തില്‍ ഏറ്റവും അനുയോജ്യമായ ദിവസം ജനുവരി 2 ആണെന്നു യൂട്യൂബ് ചാനലായ മാമംസ് പറയുന്നു.
ജനുവരി രണ്ടില്‍ തന്നെ കൃത്യം 10.36നാണ് ഏറ്റവും അനുയോജ്യം. അങ്ങനെ എങ്കില്‍ സെപ്തബര്‍ 26 നു തന്നെ കുഞ്ഞുജനിക്കുമല്ലോ. നാഷ്ണല്‍ ബേബിമേയ്ക്കങ് ഡേ എന്നാണ് ഇവര്‍ ഈ ദിവസത്തേ വിശേഷിപ്പിച്ചിരിക്കുന്നത്. ഇംണ്ടിലാണ് ഈ സര്‍വേ നടന്നത്.
ജനുവരി 2 ഇംണ്ടില്‍ അവധിദിനമായതിനാല്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചുണ്ടാകും എന്ന ഗുണവും ഈ ദിവസത്തിന് ഉണ്ട് എന്നു സര്‍വേയില്‍ പങ്കെടുത്ത 73 ശതമാനം പേരും പറഞ്ഞു. എന്തായാലും ജനവരി 2 തിയതിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് നവദമ്പതികള്‍.
