ഹൃദയമിടിപ്പ് കുറവുള്ള പുരുഷന്‍മാര്‍ക്ക് സ്‌ത്രീകളോടുള്ള സമീപനം എന്തായിരിക്കും? അടുത്തിടെ പുറത്തുവന്ന പഠനറിപ്പോര്‍ട്ട് അനുസരിച്ച് ഹൃദയമിടിപ്പ് കുറവുള്ള പുരുഷന്‍മാര്‍, മറ്റുള്ളവരെ അപേക്ഷിച്ച് സാമൂഹ്യവിരുദ്ധന്‍മാര്‍ ആകാനുള്ള സാധ്യത കൂടുതലാണത്രെ. സ്‌ത്രീകളെ പിന്തുടര്‍ന്ന് ആക്രമിക്കാനുള്ള ത്വര ഇത്തരക്കാരില്‍ കൂടുതലായിരിക്കുമെന്നാണ് പഠനം പറയുന്നത്. സ്ത്രീകളെ ശല്യപ്പെടുത്താനുള്ള മാനസികമായ താല്‍പര്യം ഇത്തരക്കാരില്‍ കൂടുതലായിരിക്കും. അമേരിക്കയിലെ ഹൂസ്റ്റണ്‍ സര്‍വ്വകലാശാലയിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ലൈംഗികത സംബന്ധിച്ച സാമൂഹ്യവിരുദ്ധ മനോഭാവത്തില്‍ ഹൃദയമിടിപ്പിന് പ്രധാന സ്ഥാനമുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. സൈക്കോളജി വിഭാഗം പ്രൊഫസര്‍ ഡാനിയേല ബോയിസ്‌വെര്‍ട്ടിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.