പുരുഷന്മാരുടെയിടെയിൽ ഏറ്റവും വലിയ പ്രശ്നമാണ് പുരുഷവന്ധ്യത

പുരുഷന്മാരുടെയിടെയിൽ ഏറ്റവും വലിയ പ്രശ്നമാണ് പുരുഷവന്ധ്യത. ബീജങ്ങളുടെ എണ്ണക്കുറവ് തന്നെയാണ് പ്രധാന കാരണവും‌. പല കാരണങ്ങൾ കൊണ്ടാണ് ബീജങ്ങൾ കുറയുന്നത്. ബീജക്കുറവിന്‌ ഇന്ന് ചികിത്സകൾ ലഭ്യമാണ്‌. മൊബൈല്‍ ഫോണിന്‍റെ അമിതമായ ഉപയോ​ഗം, ജീവിതശൈലി, ഫാസ്റ്റ് ഫുഡ്, പുകവലി, മദ്യപാനം തുടങ്ങിയവയാണ് ബീജങ്ങളുടെ എണ്ണം കുറയുന്നതിന് പ്രധാന കാരണം. ബീജത്തിന്‍റെ എണ്ണം വര്‍ദ്ധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം. 

പുകവലിയോട് വിട 

എത്ര ശ്രമിച്ചിട്ടും പുകവലി നിര്‍ത്താന്‍ പലര്‍ക്കും കഴിയുന്നില്ല. പുകവലിക്കാരുടെ പ്രധാന പരാതിയും ഇതുതന്നെയാണ്. എന്നാല്‍ പുകവലി നിര്‍ത്തിയില്ലെങ്കില്‍ പല തരത്തിലുളള രോഗം മാത്രമല്ല നിങ്ങളുടെ ലൈംഗികശേഷിയെ പോലും ഇത് ബാധിക്കും. പുകവലി ബീജങ്ങളുടെ ചലനശേഷിയെ ബാധിക്കും. അതിനാല്‍ ഇന്നുതന്നെ പുകവലിയോട് വിട പറയുക. 

മദ്യപാനം വേണ്ടേ വേണ്ട

മദ്യപാനമാണ് ബീജങ്ങളുടെ എണ്ണക്കുറവിനെ ബാധിക്കുന്ന ഒന്ന്. മദ്യപാനം ലൈംഗികശേഷിയെയും ബാധിക്കും. അതിനാല്‍ അവ പൂര്‍ണ്ണമായി ഒഴിവാക്കണം. 

മരുന്നുകളുടെ ഉപയോഗം കുറയ്ക്കുക 

അമിതമായ മരുന്നുകളുടെ ഉപയോഗം ബീജങ്ങളുടെ എണ്ണക്കുറവിന് കാരണമാകും. മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന ലഹരി ലൈംഗികശേഷി സാരമായി ബാധിക്കും. 

ഭക്ഷണം പ്രധാനം

കൃത്യമായ ഭക്ഷണരീതി പ്രധാനമാണ്. പച്ചക്കറികളും പഴവര്‍ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അതുപോലെ തന്നെ പയർവർ​ഗങ്ങൾ, ചീര, കഴിങ്ങ്, ഇലക്കറികള്‍, പഴം എന്നിവ കഴിക്കുക. ചോക്ലേറ്റ് കഴിക്കുന്നതും ബീജത്തിന്‍റെ എണ്ണം വർദ്ധിക്കാൻ സഹായിക്കും.

മൊബൈല്‍ ഫോണിന്‍റെ ഉപയോഗം

മൊബൈല്‍ ഫോണിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കാം. മൊബൈല്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിക്കാതിരിക്കുക.
 കെമിക്കലുകള്‍, റേഡിയേഷന്‍ കെമിക്കലുകള്‍, റേഡിയേഷന്‍ തുടങ്ങിയവ പലപ്പോഴും ബീജക്കുറവിനുള്ള ഒരു പ്രധാന കാരണമാകാറുണ്ട്‌. 

സമ്മര്‍ദ്ദം കുറയ്ക്കാം

ബീജക്കുറവിനുള്ള ഒരു പ്രധാന കാരണങ്ങളിലൊന്നാണ് സമ്മർദ്ദം. ടെൻഷനിലാതെ എപ്പോഴും റിലക്സായിരിക്കാൻ ശ്രദ്ധിക്കുക.