മലൈക അറോറയെ സോഷ്യല്‍ മീഡിയ വെറുതെ വിടാനുദ്ദേശിച്ചിട്ടില്ല. മുംബൈയിലെ വസതിയില്‍ വെച്ച് മലൈക നടത്തിയ പ്രി ക്രിസ്മസ് പാര്‍ട്ടിയുടെ ചിത്രങ്ങളാണ് പുതിയ വിഷയം. ഇന്‍സ്റ്റഗ്രാമില്‍ മലൈക പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയില്‍ വന്‍ ആക്രമണമാണ് നടക്കുന്നത്. 

View post on Instagram

മെറൂണ്‍ നിറത്തിലുള്ള വെല്‍വെറ്റ് കുട്ടിയുടുപ്പം സീക്വന്‍സ് വര്‍ക്കുള്ള റെഡ് ജാക്കറ്റും ആണ് മലൈക അണിഞ്ഞിരുന്നത്. മലൈക അണിഞ്ഞ ഉടുപ്പിന്‍റെ ഇറക്കം വല്ലാതെ കുറഞ്ഞുപോയെന്നാണ് സാമൂഹിക മാധ്യമങ്ങളുടെ കണ്ടെത്തല്‍. കുറച്ചൊക്കെ മൂടിവെക്കുന്നതല്ലേ നല്ലത് എന്ന രീതിയിലുളള ഉപദേശവുമായാണ് സദാചാരവാദികള്‍ മലൈകയുടെ ചിത്രത്തിന് കമന്‍റ് ഇടുന്നത്. 

കരീഷ്മ കപൂര്‍, കരീന കപൂര്‍, കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ക്കൊപ്പം പാര്‍ട്ടി ആസ്വദിച്ച് സോഫയില്‍ ഇരിക്കുന്ന മലൈകയുടെ ചിത്രമാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇത് ആദ്യമല്ല മലൈകയെ ട്രോളുന്നത്. 


View post on Instagram
View post on Instagram

View post on Instagram
View post on Instagram
View post on Instagram
View post on Instagram