വൃഷ്ണങ്ങളില് ബീജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം സാവധാനമാക്കുക വഴിയാണ് ഗര്‍ഭസാധ്യത ഇല്ലാതാക്കുന്നത്. ഇതിലൂടെ ബീജത്തിന്റെ ചലനശേഷിയും, ഗര്‍ഭധാരണശേഷിയും നിശ്ചിത സമയത്തേക്ക് മരവിപ്പിക്കാനാകും. ഈ ഗുളിക ഒരുതരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ലെന്നാണ് ജഗത്പാല ഷെട്ടിയുടെയും സഹപ്രവര്‍ത്തകനായ പ്രൊഫ. ജോണ്‍ ഹെറിന്റെയും അവകാശവാദം. ഗുളികകയുടെ എഫക്ട് കഴിഞ്ഞാല്‍, ബീജോല്പാദാനം വീണ്ടും പഴയതുപോലെ ആകും. ഏതായാലും പുതിയ കണ്ടെത്തല്‍ ഏറെ പ്രതീക്ഷയോടെയാണ് വൈദ്യശാസ്ത്ര ലോകം കാണുന്നത്. പുരുഷന്മാര്ക്കുള്ള ഗര്‍ഭനിരോധന ഗുളികകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് ഗവേഷക സംഘത്തിന്റെ അവകാശവാദം.
പുരുഷന്മാര്ക്കും ഗര്‍ഭനിരോധന ഗുളിക വരുന്നു!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos
