അമേരിക്കയിലെ എല്ലാ കാലത്തെയും ചര്‍ച്ചാ വിഷയമായ കഞ്ചാവടക്കമുള്ള മയക്കുമരുന്നിന്‍റെ ഉപയോഗം, തോക്ക് നിയന്ത്രണം എന്നീ വിഷയങ്ങളിലാണ് ജനം വോട്ട് രേഖപ്പെടുത്തിയത്.
കാലിഫോര്‍ണിയ, അരിസോണ, മസാച്ചുസെറ്റ്‌സ്,നെവേഡ എന്നീ സംസ്ഥാനങ്ങള്‍ മരിജുവാന എന്ന കഞ്ചാവിനെ നിയമ വിധേയമാക്കുന്നതിന് അനൂകൂലമായി വോട്ട് രേഖപ്പെടുത്തി. എന്നാല്‍ ഫ്‌ളോറിഡയും അര്‍ക്കാന്‍സാസും മരുന്നായി കഞ്ചാവ് ഉപയോഗിക്കാനാണ് വോട്ട് നല്‍കിയത്.
