ലണ്ടന്‍: വിവാഹം കഴിക്കാന്‍ പുരുഷന് ഇഷ്ടം അധികം തടിക്കാത്ത പെണ്‍കുട്ടികളെയാണ്. അമിതവണ്ണമുള്ളവര്‍ക്ക് ഇഷ്‌പ്പെട്ട പങ്കാളിയ ലഭിക്കുക എന്നത് അല്‍പ്പം ശ്രമകരമായ പണിതന്നെയാണ്. അതിനുള്ള കാരണം കണ്ടെത്തിരിക്കുയാണു ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം. ടെലിവിഷന്‍റെ അമിതമായ സ്വാധീനമാണത്രെ പുരുഷന്മാര്‍ മെലിഞ്ഞ പെണ്‍കുട്ടികളെ വിവാഹം കഴിക്കാനുള്ള കാരണം.

ടെലിവിഷനില്‍ കാണിക്കുന്ന പരസ്യങ്ങളിലും മറ്റു പരിപാടികളിലും മെലിഞ്ഞ് വണ്ണം കുറഞ്ഞ സ്ത്രീകളാണു കൂടുതലായും പ്രത്യേക്ഷപെടുന്നത്. അതുകൊണ്ടു തന്നെ വണ്ണം കുറയുന്നതു സ്ത്രീയുടെ പ്രധാനസൗന്ദര്യ ലക്ഷണമാണെന്ന ചിന്ത പുരുഷന്‍റെ മനസില്‍ നിറയ്ക്കുന്നതായി പഠനം പറയുന്നു. അതുകൊണ്ടു തന്നെ പുരുഷന്റെ മനസില്‍ തടി കുറഞ്ഞ പെണ്‍കുട്ടികളോട് അല്‍പ്പം ഇഷ്ടം കൂടുതലായിരിക്കും. ഡോ: മാര്‍ട്ടിന്‍ ടോവീയുടെ നേതൃത്വത്തില്‍ നിക്വരാഗ്വെയിലാണ് ഇതു സംബന്ധിച്ച പഠന നടന്നത്.