കുടിയേറ്റ ക്യാമ്പിലെത്തി കുട്ടികളെ കണ്ട അമേരിക്കന്‍ പ്രഥമവനിതയുടെ നടപടി വിവാദത്തില്‍ മെലാനിയയുടെ കോട്ടിലെ കുറിപ്പിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്
ടെക്സാസ്: കുടിയേറ്റക്കാരുടെ മക്കളെ അവരില് നിന്ന് പിരിക്കുന്ന നടപടിക്ക് രൂക്ഷ വിമര്ശനം ഏറ്റുവാങ്ങി പിന്വലിച്ചതിന് പിന്നാലെ കുടിയേറ്റ ക്യാമ്പിലെത്തി കുട്ടികളെ കണ്ട അമേരിക്കന് പ്രഥമവനിതയുടെ നടപടി വിവാദത്തില്. അമേരിക്കയിലേക്ക് കുടിയേറുന്ന മെക്സിക്കയില് നിന്നുള്ളവരുടെ മക്കളെ മാതാപിതാക്കളില് നിന്ന് വേര്പിരിക്കുന്ന സീറോ ടോളറന്സ് നയം പിന്വലിച്ചതിന് പിന്നാലെയാണ് മെലാനിയ ട്രംപ് ടെക്സാസിലെ ആശ്രിതകേന്ദ്രങ്ങള് സന്ദര്ശിച്ചത്. സീറോ ടോളറന്സ് നയത്തില് മെലാനിയ തനിക്ക് പിന്തുണയില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും സന്ദര്ശനത്തിലൂടെ മെലാനിയ സീറോ ടോളറന്സിനെ പിന്തുണയ്ക്കുന്ന സന്ദേശം നല്കിയെന്നാണ് വിമര്ശനം.
മാതാപിതാക്കളില് നിന്ന് പിരിച്ച കുട്ടികള്ക്ക് വേണ്ടി എന്ത് ചെയ്യാനാവുമെന്ന് ചര്ച്ച ചെയ്യാനെത്തിയ മെലാനിയ ധരിച്ചിരുന്ന കോട്ടിലെ വാക്കുകളാണ് വിവാദവിഷയം. 'ഞാന് അത് കാര്യമാക്കുന്നില്ല നിങ്ങളോ?' എന്ന മെലാനിയയുടെ കോട്ടിലെ കുറിപ്പിനെതിരെ രൂക്ഷ വിമര്ശനമാണ് ഉയരുന്നത്. മുന് മോഡല് കൂടിയായ മെലാനിയ ഇതാദ്യമായല്ല വസ്ത്രധാരണത്തിന്റെ പേരില് വാര്ത്തകളില് നിറയുന്നത്.
നിങ്ങള്ക്ക് ലഭിക്കുന്ന സൗകര്യങ്ങള് വിലയിരുത്താനാണ് താന് എത്തിയതെന്ന് മെലാനിയ കുടിയേറ്റ ക്യാമ്പിലെ കുട്ടികളോട് പറഞ്ഞത്. എന്നാല് മെലാനിയയുടെ കോട്ടിലെ കുറിപ്പ് ചര്ച്ചയായതോടെ ട്രംപ് മെലാനിയ ഇതൊന്നും കാര്യമാക്കുന്നില്ലെന്ന് ട്വീറ്റ് ചെയ്തതത് വിമര്ശനത്തിന് വഴിവച്ചു. മാതാപിതാക്കളില് നിന്ന് വേര്പിരിക്കപ്പെട്ട കുട്ടികളെയും അമ്മമാരെയും അപമാനിക്കാനാണ് മെലാനിയ ഇത്തരമൊരു സന്ദേശമടങ്ങിയ കോട്ട് ധരിച്ചതെന്നാണ് വിമര്ശകര് ആരോപിക്കുന്നത്.

വസ്ത്രധാരണത്തില് ഏറെ ശ്രദ്ധപുലര്ത്താറുള്ള മെലാനിയ അശ്രദ്ധമായല്ല ഈ വാചകം അടങ്ങിയ കോട്ട് ധരിച്ചതെന്നാണ് പ്രമുഖര് ഉള്പ്പെടെ നിരവധി പേര് വിശദമാക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ ജയിലിൽ അടക്കുന്നതിന് മുന്നോടിയായി കൈകുഞ്ഞുങ്ങളെ അടക്കം അച്ഛനമ്മമാരിൽ നിന്നും വേർപെടുത്തുന്ന അമേരിക്കൻ നടപടി ഏറെ വിവാദമായിരുന്നു.കൈകുഞ്ഞുങ്ങളെയും വിദ്യാർത്ഥികളെയും ഗോഡൗണുകളിലും ടെന്റുകളിലും അടക്കം തയ്യാറാക്കി പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റിയതോടെ ഐക്യരാഷ്ട്ര സഭയും അമേരിക്കക്കെതിരെ രംഗത്ത് എത്തിയിരുന്നു.

നടപടിയില് ഭാര്യയും മകൾ ഇവാൻകയും വിയോജിപ്പ് രേഖപ്പെടുത്തിയതായി ട്രംപ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഏപ്രിൽ പകുതി മുതല് മെയ് അവസാനം വരെ മാത്രം 2000ത്തോളം കുട്ടികൾ അവരുടെ രക്ഷിതാക്കളിൽ നിന്ന് വേര്പിരിക്കപ്പെട്ടിരുന്നു. എന്നാല് അമേരിക്കയെ അഭയാര്ത്ഥിക്യാമ്പാക്കാന് സമ്മതിക്കില്ലെന്നായിരുന്നു ട്രംപിന്റെ നിലപാട്. പിന്നീട് വിമര്ശനം ശക്തമായതോടെയാണ് സീറോ ടോളറന്സ് നയം പിന്വലിച്ചത്.
