ഭര്‍ത്താവുമൊത്ത് വീഡിയോ ചാറ്റ് ചെയ്യുകയായിരുന്നു അവള്. ഒന്നും രണ്ടും പറഞ്ഞ് അവര്‍ തര്‍ക്കമായി. അങ്ങനെ വീഡിയോ ചാറ്റ് വഴി തല്‍സമയം കുടുംബകലഹമായി. പെട്ടെന്ന് അവള് മറ്റൊരു സ്ഥലത്തിരിക്കുന്ന ഭര്‍ത്താവിനെ സാക്ഷിയാക്കി കഴുത്തില്‍ തുണി കുരുക്കിട്ട് തൂങ്ങിമരിച്ചു. ഒന്നുംചെയ്യാനാകാതെ അലറി വിളിക്കാനെ ഭര്‍ത്താവിന് സാധിച്ചുള്ളു. ബംഗ്ലാദേശിലെ അറിയപ്പെടുന്ന മോഡലായ റിസില ബിന്റെയുടെ മരണത്തെക്കുറിച്ചാണ് പറഞ്ഞത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ ധാക്കയിലെ വീട്ടില്‍വെച്ചാണ് ബിന്റെ ആത്മഹത്യ ചെയ്തത്. ഇവരുടെ മൂന്നുവയസുകാരിയായ കുട്ടി ഈ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. 2012ല്‍ മോഡലിങ് രംഗത്തെത്തിയ റിസില ബിന്റെ നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആദിഷ് ദിപാന്‍കര്‍ സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവിദ്യാര്‍ത്ഥി കൂടിയായിരുന്നു ബിന്റെ. കഴിഞ്ഞ കുറേ നാളുകളായി ഭര്‍ത്താവുമായി പിണങ്ങി മാറിതാമസിച്ചുവരുകയായിരുന്നു ബിന്റെ. സ്വത്തിന്റെ കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ഭര്‍ത്താവുമൊത്തുള്ള വീഡിയോ ചാറ്റിനിടെ ആത്മഹത്യ ചെയ്ത യുവതി!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos
