ബൂസ്റ്റണ്‍: ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് തടിച്ചിയെന്ന് കളിയാക്കിയതിന്‍റെ പ്രതികാരം തീര്‍ക്കാന്‍ യുവതി പൊള്ളത്തടി മാസങ്ങള്‍ കൊണ്ട് കുറച്ചു. ടെക്‌സാസിലെ ഹൂസ്റ്റണ്‍കാരി ബെറ്റ്‌സി അയാള എന്ന 34 കാരിയായ വെറും ആറു മാസം കൊണ്ടാണ് പൊണ്ണത്തടിച്ചിയില്‍ നിന്നും നീണ്ടു മെലിഞ്ഞ സുന്ദരിയിയായത്. 2013 ല്‍ മകള്‍ ഇസബെല്ലയെ പ്രസവിച്ച ശേഷമാണ് തടി കൂടിയത്. ആറു മാസം കഴിഞ്ഞപ്പോള്‍ തന്‍റെ പഴയ ഭര്‍ത്താവ് കാമുകിക്ക് തടിയുമായി ബന്ധപ്പെട്ട് അയച്ച പരിഹാസ സന്ദേശം ബെറ്റ്സി അയാളുടെ മൊബൈലില്‍ കണ്ടു.

ഇതുകൊണ്ടോന്നും ബെറ്റ്‌സി തകര്‍ന്നില്ല അന്നു മുതല്‍ കടുത്ത വര്‍ക്കൗട്ട് തുടങ്ങി. പിന്നീട് പ്രിയപ്പെട്ട ചോക്ലേറ്റുകള്‍ ഇവര്‍ ഒഴിവാക്കി. ന്യൂട്രിയന്‍റായ പാനീയങ്ങള്‍ ശീലമാക്കി. ദിവസം ആറു ദിവസം ജിമ്മില്‍ പോകാന്‍ തുടങ്ങി. ഓരോ വര്‍ക്ക് ഔട്ടും കഠിനമായിരുന്നു. ഓരോ വര്‍ക്കൗട്ട് കഴിയുമ്പോഴും കരഞ്ഞു പോകുമായിരുന്നു. എന്നാല്‍ തനിക്കും മകള്‍ക്കും വേണ്ടി മാറ്റം അനിവാര്യമായിരുന്നു വെന്ന് ബെറ്റി പറയുന്നു.

ശ്രദ്ധയില്ലാത്ത ആഹാരരീതിയും അലക്ഷ്യമായ ജീവിതക്രമവുമാണ് തന്നെ തടിച്ചിയാക്കിയതെന്ന് ഇവര്‍ പറയുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ 210 എല്‍ബിഎസ് ഉണ്ടായിരുന്ന അവര്‍ ഇസബെല്ലയെ പ്രസവിച്ചു കഴിഞ്ഞപ്പോള്‍ 262 എല്‍ബിഎസ് ആയി. തടി 14 വര്‍ഷത്തെ ബന്ധത്തെ ഉലച്ചു കളഞ്ഞെന്നും അത് വിഷാദത്തിനും ഉത്ക്കണ്ഠയ്ക്കും കാരണമായെന്നും ഇവര്‍ പറയുന്നു. 

പിന്നീടാണ് ഭര്‍ത്താവിനെ തനിയെ വിട്ടത്. അതിന് ശേഷം പിറ്റേ വര്‍ഷം മാര്‍ച്ച് മുതല്‍ സഹോദരിക്കൊപ്പം വര്‍ക്കൗട്ട് തുടങ്ങി. ആഴ്ചയില്‍ മൂന്ന് ദിവസം നൃത്തവും സുംബയും പിന്നീട് ഓട്ടവും വെയ്റ്റ് ലിഫ്റ്റിംഗും. ആഴ്ചയില്‍ ആറു തവണ ജിമ്മില്‍ ഒപ്പം ഭക്ഷണ നിയന്ത്രണവും. ഇതെല്ലാം അകത്തും പുറത്തും തന്നെ വേറൊരാളാക്കി മാറ്റിയെന്നും ബെറ്റ്‌സി പറയുന്നു. ഇപ്പോള്‍ ഭര്‍ത്താവുമായി രമ്യതയിലാണെന്നും ഇവര്‍ പറയുന്നു.