ക്രൂരമായ പരിഹാസത്തിന് ഇരയായ പോലീസുകാരന്‍ ഒടുവില്‍ അത് ചെയ്തു

First Published 11, Mar 2018, 7:19 PM IST
MP cop fat shamed by Shobhaa De loses 65 kilos post weight loss surgery
Highlights
  • സോഷ്യല്‍ മീഡിയയുടെ ക്രൂരമായ പരിഹാസത്തിന് ഇരയായ പോലീസുകാരന്‍ ഒടുവില്‍ അത് ചെയ്തു

മുംബൈ: സോഷ്യല്‍ മീഡിയയുടെ ക്രൂരമായ പരിഹാസത്തിന് ഇരയായ പോലീസുകാരന്‍ ഒടുവില്‍ അത് ചെയ്തു. മധ്യപ്രദേശുകാരനായ പൊലീസുകാരന്‍ ദൗലത് റാം ജോഗത്താണ് ഒരു വര്‍ഷം കൊണ്ട് 65 കിലോ ഭാരം കുറച്ചത്. കഴിഞ്ഞവര്‍ഷം എഴുത്തുകാരി ശോഭ ഡേയാണ് ദൗലത്തിന്‍റെ ജീവിതം മാറ്റി മറിച്ചത് എന്ന് പറയാം.

കഴിഞ്ഞ ഫെബ്രുവരിയില്‍  പൊലീസുകാര്‍ക്കിടയിലെ ശാരീരിക ക്ഷമതയില്ലായ്മയെ പരിഹസിച്ച് ദൗലതിന്റെ ഫോട്ടോയടക്കം ശോഭാഡെ ട്വീറ്റ് ചെയ്തിരുന്നു.  ഇതോടെ സോഷ്യല്‍ മീഡിയയില്‍ ദൗലത്തിന്‍റെ ചിത്രം വൈറലായി. പലരും ഇതിന്‍റെ പേരില്‍ ഇയാളെ ക്രൂരമായി പരിഹസിക്കാന്‍ തുടങ്ങി.
ഇതോടെ ഇദ്ദേഹം തടി കുറയ്ക്കാന്‍ തീരുമാനിച്ചു.

മുംബൈയുള്ള  സര്‍ജന്‍ ഡോ. മുഹമ്മദ് ലക്ഡാവാലയെ പോയി കണ്ടു. 180 കിലോയായിരുന്നു അപ്പോള്‍ ദൗലതിന്. ഡോക്ടര്‍ സൗജന്യമായി ദൗലത്തിനെ തടികുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയോടൊപ്പം കൃത്യമായ വ്യായാമവും ഭക്ഷണരീതികളും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. 

ഇതോടെ ഒരുവര്‍ഷം കൊണ്ട് കുറഞ്ഞത് 65 കിലോ. ട്വീറ്റിന്റെ പേരില്‍ ശോഭാഡെയോട് ആദ്യം വിദ്വേഷം തോന്നിയെങ്കിലും ആരോഗ്യപൂര്‍ണ്ണമായ ശരീരത്തിന്റെ ആവശ്യകത ബോധ്യമായത് ഇപ്പോഴാണെന്നും ദൗലത് പറഞ്ഞു.

loader