മുംബൈ: ആര്‍ത്തവത്തിന്‍റെ ആദ്യ ദിനത്തില്‍ വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കി മാതൃകയായിരിക്കുകയാണ് മുംബൈയിലെ ഒരു മാധ്യമ സ്ഥാപനം. ആര്‍ത്തവ ദിനത്തിലുണ്ടാകുന്ന മാനസ്സിക സമ്മര്‍ദ്ദങ്ങളും ജോലി സ്ഥലത്തെ പ്രശ്‌നങ്ങളും സ്ത്രീകള്‍ക്ക് നരക തുല്യമാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് കള്‍ച്ചറല്‍ മെഷീന്‍ എന്ന മാധ്യമസ്ഥാപനം.

ഇത് ഒരു മാതൃകയായി കണ്ട് ഇന്ത്യയിലെ മുഴുവന്‍ സ്ഥാപനങ്ങളും ആര്‍ത്തവ അവധി നല്‍കണമെന്ന് കമ്പനി നിര്‍ദേശിക്കുന്നു. 75 ജീവനക്കാരാണ് കള്‍ച്ചറല്‍ മെഷീനില്‍ ഉള്ളത്. കമ്പനി തീരുമാനത്തില്‍ ജീവനക്കാരും സന്തുഷ്ടരാണ്. മാസത്തില്‍ രണ്ടു ദിവസം വനിതാ ജീവനക്കാര്‍ക്ക് ബീഹാര്‍ സര്‍ക്കാര്‍ അവധി നല്‍കുന്നുണ്ട്.