Asianet News MalayalamAsianet News Malayalam

ക്യാന്‍സറിനെക്കുറിച്ചുളള നാല് തെറ്റിദ്ധാരണകള്‍

  • ജീവിത ശൈലിയാണ്​ ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​.
  • പക്ഷേ പലപ്പോഴും ക്യാന്‍സറിനെ കുറിച്ച് പല തെറ്റിദ്ധാരണകള്‍ നിലക്കുന്നുണ്ട്.
Myths about cancer disease
Author
First Published Jul 18, 2018, 12:45 PM IST

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​.

വ്യക്​തിയുടെ ജീൻ, ജീവിക്കുന്ന പരിസ്​ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ്​ കാൻസർ വരാനുള്ള സാധ്യതയെന്നാണ്​ ഗവേഷണങ്ങൾ പറയുന്നത്​. പക്ഷേ പലപ്പോഴും ക്യാന്‍സറിനെ കുറിച്ച് പല തെറ്റിദ്ധാരണകള്‍ നിലക്കുന്നുണ്ട്.

ക്യാന്‍സര്‍ സാംക്രമിക രോഗമാണ്? 

ക്യാന്‍സര്‍ ഒരു സാംക്രമിക രോഗമല്ല. അത് ഒരാളില്‍ നിന്ന് മറ്റൊരാള്‍ക്ക് പകരുകയില്ല. അവയവ, കല മാറ്റ ശസ്ത്രക്രിയയാണ് ക്യാന്‍സര്‍ ഒരാളില്‍ നിന്നും മറ്റൊരാള്‍ക്ക് പകരാനുള്ള ഏക സാഹചര്യം. മുമ്പ് ക്യാന്‍സറുണ്ടായിരുന്ന ഒരാളുടെ അവയവം മറ്റൊരാള്‍ക്ക് മാറ്റിവെച്ചാല്‍ അയാളില്‍ ഭാവിയില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഈ റിക്‌സ് താരതമ്യേന വളരെ കുറവാണ്. 10,000ത്തോളം അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവരില്‍ വെറും രണ്ടു കേസുകളില്‍ മാത്രമാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്.

പഞ്ചസാര ക്യാന്‍സറിനു കാരണമാകുന്നു? 

എല്ലാ കോശങ്ങളും ഊര്‍ജ്ജത്തിനായി ഗ്ലോക്കോസ് ഉപയോഗിക്കും. ആരോഗ്യകരമായ കോശങ്ങളേക്കാള്‍ വേഗത്തില്‍ വളരുന്നവരാണ് ക്യാന്‍സര്‍ കോശങ്ങള്‍. ഇവയ്ക്കും വളരാന്‍ ഗ്ലൂക്കോസ് പോലുള്ളവ ആവശ്യമാണ്. പക്ഷേ ഇതിനര്‍ത്ഥം മധുരമുള്ള പലഹാരങ്ങളിലെ പഞ്ചസാരയാണ് ക്യാന്‍സര്‍ കോശങ്ങളെ വളര്‍ത്തുന്നത് എന്നതല്ലെന്ന് യു.കെയിലെ ക്യാന്‍സര്‍ റിസര്‍ച്ച് എന്ന ചാരിറ്റി പറയുന്നു.

ക്യാന്‍സര്‍ വെറും ഫംഗസാണ്? 

കാന്‍ഡിഡയെന്നത് ഒരുതരം യീസ്റ്റാണെന്നും അതൊരു തരം ഫംഗസാണെന്നുമാണ് ധാരണ. നമുക്കൊപ്പം ചില യീസ്റ്റുകള്‍ ജീവിക്കുന്നത് സാധാരണമാണ്. എന്നാല്‍ നമ്മുടെ ശരീരവും അവിടെ ജീവിക്കുന്ന സൂക്ഷ്മാണുക്കളും തമ്മിലുള്ള ബാലന്‍സ് തെറ്റുമ്പോള്‍ ഇത് യീസ്റ്റ് ഇന്‍ഫെക്ഷന്‍ പോലുള്ള അസ്വസ്ഥതകള്‍ക്കു വഴിവെക്കും. എച്ച്.ഐ.വി പോലെ രോഗപ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന രോഗമുള്ളവരെ ഇത് എളുപ്പം പിടികൂടും.

അസിഡിക് ഡയറ്റ് ക്യാന്‍സറുണ്ടാക്കും ?

അസിഡിക് ഡയറ്റ് രക്തത്തെ അസിഡിക് ആക്കുമെന്നും ഇത് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നുമാണ് ധാരണ. ക്യാന്‍സറിനെ അതീജീവിച്ചവരോട് പച്ച നിറത്തിലുള്ള പച്ചക്കറികള്‍ പോലെ ആല്‍ക്കലൈന്‍ ഭക്ഷണം ധാരാളം കഴിക്കാന്‍ ആവശ്യപ്പെടാറുണ്ട്. തീര്‍ത്തും അല്‍ക്കലൈനായ ഭക്ഷണത്തില്‍ ക്യാന്‍സര്‍ സെല്ലുകള്‍ക്ക് അതിജീവിക്കാന്‍ കഴിയില്ലെങ്കില്‍ നമ്മുടെ ശരീരത്തിലെ മറ്റൊരു കോശത്തിനും അത് സാധ്യമല്ലെന്നതാണ് വസ്തുത.

Follow Us:
Download App:
  • android
  • ios