നഖത്തില്‍ - വെളുത്ത കുത്തുകള്‍ കാണുന്നുണ്ടോ. ഇവ നിങ്ങളെ നേരിട്ട് ബാധിക്കില്ലെങ്കിലും വലിയ രോഗങ്ങള്‍ ഉള്ളതിന്‍റെ സൂചനകള്‍ ആയിരിക്കാം ഈ കുത്തുകള്‍. അവ എന്താണെന്ന് നോക്കാം.

ശരീരത്തിനെ ബാധിക്കുന്ന ചര്‍മ്മ രോഗങ്ങളായ സോറിയാസീസ്, എക്‌സീമ തുടങ്ങിയവ നഖങ്ങളെ ബാധിക്കും. ചര്‍മ്മത്തോടൊപ്പം ശ്വാസകോശത്തേയും ബാധിക്കുന്ന സര്‍ക്കോഡിയോസിസ് എന്ന അവസ്ഥയുടെ സൂചനകളും വെളുത്ത കുത്തുകളായി നഖങ്ങളില്‍ എത്തും.

നഖത്തിന്റെ കട്ടി കുറഞ്ഞ് പൊട്ടി ഇരിക്കുന്ന അവസ്ഥകള്‍ പലരും നേരിടുന്ന സൗന്ദര്യ-ആരോഗ്യ പ്രശ്‌നമാണ്. നഖത്തിന്റെ കട്ടി കുറവിനോടൊപ്പം പ്രത്യക്ഷപ്പെടുന്ന ഈ കുത്തുകളും ഉണ്ടെങ്കില്‍ സംശയിക്കേണ്ട അത് പ്ല്യൂമര്‍ നെയില്‍ ആണ്.

വെളുത്ത സൂചന നല്‍കുമ്പോഴേ ഹൈപ്പോതൈറോയ്ഡ് പോയി ചെക്ക് ചെയ്‌തോളൂ. ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് ആ കുത്തുകള്‍.

നഖത്തിന് കുറുകെ നീളത്തില്‍ രണ്ട് ലൈനുകളായാണ് കാണപ്പെടുന്നതെങ്കില്‍ ഹൃദയാഘാതം, മലേറിയ, കുഷ്ഠം എന്നീ മാരക രോഗങ്ങള്‍ വരുന്നതിന്റെ കറുത്ത സൂചന വെളുത്ത നിറത്തില്‍ ശരീരം നല്‍കുന്നതാണ്.

വെളുത്ത രണ്ട് ലൈനുകള്‍ സ്ട്രിപ്പ്‌സ് പോലെ ആണെങ്കില്‍ രക്തത്തിന്റെ ആല്‍ബുമിന്റെ അളവ് കുറയുന്ന ഹൈപ്പോ ആല്‍ബുമിനിയ എന്ന രോഗ ലക്ഷണമാണ്. ഇതോടൊപ്പം ഹൃദയ പ്രശ്‌നം, കിഡ്‌നി, ലിവര്‍ സിറോസിസ്, കൃത്യമല്ലാത്ത ഡയറ്റ് എന്നീവ ഏതിന്റെ എങ്കിലും സൂചനണകളാകാം വെളുത്ത സൂചനകള്‍ നല്‍കുന്നത്.