Asianet News MalayalamAsianet News Malayalam

ക്യാന്‍സറിന് ആശ്വാസമായി ഇനി നാനോ തറാപ്പി

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം.

Nanoparticle therapy could deliver double blow to cancer
Author
UK, First Published Aug 11, 2018, 9:17 PM IST

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്.

ജീവിത ശൈലിയാണ്​ ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. വ്യക്​തിയുടെ ജീൻ, ജീവിക്കുന്ന പരിസ്​ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ്​ കാൻസർ വരാനുള്ള സാധ്യതയെന്നാണ്​ ഗവേഷണങ്ങൾ പറയുന്നത്​. ക്യാന്‍സര്‍ തുടക്കത്തിലെ കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാന്‍ കഴിയും. നാനോപാര്‍ട്ടിക്കള്‍ ഉപയോഗിച്ചുകൊണ്ട്  ഒരു പുതിയ ക്യാന്‍സര്‍ തറാപ്പി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. 

കിമോതറാപ്പിയെക്കാള്‍ ഫലപ്രദമായി ഈ നാനോതറാപ്പി ചെയ്യാമെന്നാണ് യുകെ ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. സ്താനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വന്നിവര്‍‌ക്കാണ് ഈ ക്യാന്‍സര്‍ തറാപ്പി ചെയ്യുന്നത്. ട്യൂമര്‍‌ വന്ന ഭാഗത്ത് നാനോപാര്‍ട്ടികിള്‍സിലൂടെ നേരിട്ട് മരുന്ന് എത്തിക്കാനും ചികിത്സിക്കാനും കഴിയുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios