Asianet News MalayalamAsianet News Malayalam

തലവേദനക്ക് വീട്ടില്‍ പരിഹാരം

Natural Home Remedies for Headaches
Author
First Published Apr 12, 2016, 12:11 PM IST

ഏതുപ്രായത്തിലുമുള്ള ആളുകള്‍ക്കും തക്കതായ കാരണമുണ്ടായും അല്ലാതെയുമൊക്കെ ഇടയ്ക്കിടെ തലവേദന അനുഭവപെടാറുണ്ട്. തലവേദന മാറാന്‍ പല മരുന്നുകളും ലഭ്യമാകും. എന്നാല്‍ ചെറിയ തലവേദനകള്‍ ഒരു മരുന്നുമില്ലാതെ മാറ്റാന്‍ ചില വഴികള്‍. തലവേദന കഠിനമാകുകയോ അസ്വസ്ഥത അനുഭവപ്പെടുകയോ തുടര്‍ച്ചയായി വരുകയോ ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും വൈദ്യോപദേശം തേടാന്‍ ശ്രദ്ധിക്കുക.

1. ഇഞ്ചി-ചതച്ച ഇഞ്ചി തിളപ്പിച്ച വെള്ളത്തിലിട്ട് ആ വെള്ളം ഉപയോഗിച്ച് ചായയുണ്ടാക്കി കുടിക്കുക

2. മല്ലിയില- തലവേദനയകറ്റാന്‍ മല്ലിയില അരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ മതിയാകും. മല്ലിയിലയും ചന്ദനവും കൂടി അരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന പമ്പകടക്കും.

3. തലവേദന മാറാന്‍ കര്‍പ്പൂര തൈലത്തിന്റെ ഗന്ധം ശ്വസിച്ചാല്‍ മതിയാകും.ഒലിവ് ഓയിലോ മറ്റോ ആയി കൂട്ടി യോജിപ്പിച്ച് തലയില്‍

4. കറവപ്പട്ട -കറവപ്പട്ട പൊടിയാക്കുക. വെള്ളവുമായി ചേര്‍ത്ത് പേസ്റ്റാക്കി നെറ്റിയില്‍ പുരട്ടുക.

4. ചെറിയ വ്യായാമങ്ങള്‍ ശക്തമായ തലവേദനയ്ക്ക് ശമനമുണ്ടാക്കും. താടി മുകളിലേക്കും താഴേക്കും ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക. കഴുത്ത് ക്ലോക്ക്‌വൈസായും ആന്റി ക്ലോക്ക്‌വൈസായും തിരിക്കുക എന്നിവ തലവേദന കുറയാന്‍ സഹായകമാകും.

5.  മൈഗ്രേയിന്‍ പോലുള്ളവയ്ക്ക് ഐസ് പാക്ക് കഴുത്തില്‍ വയ്ക്കുന്നത് കണ്ടുവരാറുണ്ട്.. ചെറുചൂടുവെള്ളത്തില്‍ കാല്‍പാദങ്ങള്‍ മുക്കിവച്ചാലും തലവേദന കുറയുമെന്ന് അനുഭവസ്ഥര്‍.

6. വെളുത്തുള്ളിയുടെ ഗന്ധം ശ്വസിക്കുന്നത് തലവേദന കുറയാന്‍ സഹായകമാകും. ഒരു സ്പൂണ്‍ വെളുത്തുള്ളി നീര് കുടിക്കുന്നത് നല്ലതാണ്

7. നന്നായി ഉറങ്ങുക ദിവസം 6 മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കുക.

8. വെളിച്ചെണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് തലവേദന കുറയാന്‍ സഹായകമാകും.

Follow Us:
Download App:
  • android
  • ios