പ്രണയം ഒരു നല്ല അനുഭൂതിയാണ്. പ്രണയ ബന്ധത്തില്‍ വഴുതിവീഴുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അടുത്തിടെ പ്രണയത്തിലായ സ്ത്രീയും പുരുഷനും ആഴ്ച്ചയില്‍ രണ്ട് ദിവസം മാത്രം തമ്മില്‍ കണ്ടാല്‍ മതിയെന്ന് പുതിയ പഠനം.  കൂടുതല്‍ സമയം ഒരുമിച്ചിരിക്കാനാണ് കമിതാക്കള്‍ ശ്രമിക്കുന്നത്. എന്നാല്‍ പുതിയ സ്നേഹ ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ അതിന് മുതിരാതിരിക്കുകയാണ് നല്ലതെന്നാണ് സൈക്കോളജി ടുഡേ എന്ന ജേണില്‍ പ്രസിദ്ധികരിച്ച പഠനത്തില്‍ പറയുന്നത്. 

പുതുമ നഷ്ടപ്പെടാതിരിക്കാനും പ്രണയബന്ധം കൂടുതല്‍ നിലനില്‍ക്കണമെങ്കില്‍ ഇതാണ് നല്ലതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. മാത്രമല്ല എപ്പോഴും കാണുന്നതും സംസാരിക്കുന്നതും ബന്ധത്തെ  ദോഷകരമായി ബാധിക്കുമെന്നും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. പല ബന്ധങ്ങളും തകരാന്‍ കാരണം തുടക്കത്തിലെ തന്നെ അമിതാവേശത്തോടെ എല്ലാം തുറന്നുപറയുന്നതാണ്. എപ്പോഴും കണുന്നത് ഒരാള്‍ മറ്റയാളെ ഡിപെന്‍റ് ചെയ്യുന്നുപോലെയാകും.