മാര്‍ച്ച് 24 നാണ് നിശ്ചയം തീരുമാനിച്ചത്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വലിയ വാര്‍ത്തകള്‍ വന്നിരുന്നു. റോസി ബ്ലു ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ് വധു എന്നായിരുന്നു പ്രചാരണം. എന്നാല്‍ മകന്റെ വിവാഹ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി അമ്മ നിത അംബാനി തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്.

പൊതു വേദിയില്‍ സംസാരിക്കവേയാണ് നിത തന്റെ മകന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മുകേഷും താനും പങ്കാളികളെ തിരഞ്ഞെടുക്കാന്‍ മക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. മകന്‍ വിവാഹിതനാകാന്‍ തീരുമാനിക്കുമ്പോള്‍ ആതാരായാലും അവന്റെ തീരുമാനത്തെ തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും എല്ലാ സന്തോഷവും ആശംസിക്കുന്നുവെന്നും നിത പറഞ്ഞു.

 എന്നാല്‍ ശ്ലോകയുമായി തന്നെയാണോ വിവാഹം എന്ന കാര്യത്തില്‍ നിത പ്രതികരിച്ചിട്ടില്ല. മാര്‍ച്ച് 24 ന് വിവാഹ നിശ്ചയവും ഡിസംബറില്‍ വിവാഹവും നടക്കുമെന്നാണ് സൂചന. ആകാശവും ശ്ലോകയും ഒന്നിച്ച് പഠിച്ചവരാണ്.

ബിസിനസ്സ ലോകത്ത് നിന്നുള്ള പലരും ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കോണമിക്‌സില്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവില്‍ റോസി ബ്ലൂ ഫൗണ്ടേഷന്‍ ഡയരക്ടര്‍മാരിലൊരാളാണ്. റിലയന്‍സ് ജിയോയുടെ ചുമതലാണ് ആകാശിനുള്ളത്.