വ്യായാമം ഒന്നുമില്ലാതെ വെറുതെ ഇരിക്കുന്നത് നമ്മുടെ ജീവന് ആപത്താണെന്ന് പഠനം.  40 വയസായാലും 80 വയസായാലും വ്യായാമം ജീവിതത്തിന്റെ ഒരു ഭാ​ഗം ആക്കണമെന്ന് ​കാർഡിയോളജിസ്റ്റായ വെയില്‍ ജെബ്ബര്‍ പറയുന്നു.  122,007 പേരിൽ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ.വ്യായാമം ചെയ്യാത്തവരില്‍ മരണനിരക്ക് വർധിച്ചു വരികയാണെന്ന് പഠനത്തിൽ പറയുന്നു.

പുകവലി ആരോ​ഗ്യത്തിന് ഹാനികരമാണെന്ന കാര്യം എല്ലാവർക്കും അറിയാം. എന്നാൽ പുകവലിയെക്കാളും വലിയൊരു അപകടകാരിയുണ്ട്. തിരക്കു പിടിച്ച ജീവിതശെെലിയിൽ പലരും ചെയ്യാൻ മടിക്കുന്ന കാര്യമാണ് വ്യായാമം. വ്യായാമമില്ലായ്മ തന്നെയാണ് വലിയ പ്രശ്നക്കാരൻ. വ്യായാമം ഒന്നുമില്ലാതെ വെറുതെ ഇരിക്കുന്നത് നമ്മുടെ ജീവന് ആപത്താണെന്ന് പഠനം. അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേർണലായ ജമാ നെറ്റുവർക്കിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വ്യായാമത്തിന് നമ്മുടെ ജീവിതശൈലിയില്‍ എത്രത്തോളം പ്രാധാന്യമുണ്ട് എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തല്‍. 40 വയസായാലും 80 വയസായാലും വ്യായാമം ജീവിതത്തിന്റെ ഒരു ഭാ​ഗം ആക്കണമെന്ന് ​കാർഡിയോളജിസ്റ്റായ വെയില്‍ ജെബ്ബര്‍ പറയുന്നു. 122,007 പേരിൽ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. വ്യായാമം ചെയ്യാത്തവരില്‍ മരണനിരക്ക് വർധിച്ചു വരികയാണെന്ന് പഠനത്തിൽ പറയുന്നു. ഏത് തരം വ്യായാമം വേണമെങ്കിലും ചെയ്യാം. പക്ഷേ ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കണമെന്ന് വെയില്‍ ജെബ്ബര്‍ പറയുന്നു. 

നന്നായി വ്യായാമം ചെയ്യുന്ന ഒരാളെ അപേക്ഷിച്ച് യാതൊരു വ്യായാമവും ഇല്ലാത്ത ഒരാള്‍ക്ക് മരണം സംഭവിക്കാനുള്ള സാധ്യത 500% ഇരട്ടിയാണെന്നും പഠനത്തിൽ പറയുന്നു. അതേസമയം ഇടയ്ക്കിടെ വ്യായാമം ചെയ്യുന്ന ഒരാള്‍ക്ക് ഇതിനുള്ള സാധ്യത 390% ഇരട്ടിയാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. എല്ലാതരം അസുഖങ്ങളും മാറ്റാനുള്ള നല്ലൊരു മാർ​ഗമാണ് വ്യായാമം. ദിവസവും രാവിലെയും വെെകിട്ടും നടക്കുന്നത് ശരീരത്തിലെ കൊഴുപ്പ് അകറ്റാനും കൂടുതൽ ഉന്മേഷം കിട്ടാനും നല്ലതാണെന്നും പഠനത്തിൽ പറയുന്നു.