ഓണമെന്നാല്‍ മലയാളിക്ക് ഓണപ്പാട്ടുകള്‍ കൂടിയാണ്. ഓണത്തെക്കുറിച്ചുള്ള പരമ്പരാഗത ഗാനങ്ങള്‍ മാത്രമല്ല അവ. സിനിമാ ഗാനങ്ങളും ആല്‍ബങ്ങളുമൊക്കെച്ചേര്‍ന്ന ഓണപ്പാട്ടുകളുടെ ഒരു മഹാസാഗരം തന്നെയുണ്ട് നമുക്ക്. ശ്രീകുമാരന്‍ തമ്പിയും വയലാറുമൊക്കെ കോര്‍ത്തിണക്കിയ ചില ജനപ്രിയ ഓണസിനിമാ- ആല്‍ബം പാട്ടുകളെ പരിചയപ്പെടാം.
ഓണമുണ്ട ചില സിനിമാപ്പാട്ടുകള്‍

മലയാള സിനിമയിൻ ഏറ്റവും കൂടുതൽ ഓണപ്പാട്ടുകൾ എഴുതിയതും ഓണത്തെക്കുറിച്ച് ഏറ്റവും കൂടുതൽ ലളിതഗാനങ്ങൾ എഴുതിയതും ശ്രീകുമാരന്‍ തമ്പിയാണ്. ഇതാ അദ്ദേഹത്തിന്‍റെ ചില ഹിറ്റ് ഓണഗാനങ്ങള്‍
പൂവിളി പൂവിളി പൊന്നോണമായി
ചിത്രം - വിഷുക്കണി (1977)
സംഗീതം- സലീല്‍ ചൗധരി

തിരുവോണപ്പുലരിതൻ
ചിത്രം തിരുവോണം (1975)
എം കെ അര്‍ജ്ജുനന്‍

ഉത്രാടപ്പൂനിലാവേ വാ
രവീന്ദ്രന്‍

എന്‍ ഹൃദയപ്പൂത്താലം
രവീന്ദ്രന്‍

വയലാറിന്റെ ഓണപ്പാട്ടുകൾ
തുമ്പീ തുമ്പീ വാ വാ ...
ചിത്രം കൂടപ്പിറപ്പ് (1956)

ഓമനത്തിങ്കളിൽ ഓണം പിറക്കുമ്പോൾ...
തുലാഭാരം(1968)
ദേവരാജന്‍

മേലേ മാനത്തെ നീലപ്പുലയിക്ക്
കൂട്ടുകുടുംബം (1969)
ദേവരാജന്‍

പൂവേ പൊലി പൂവേ.. പൊലി പൊലി പൂവേ...
ചെമ്പരത്തി (1972)
ദേവരാജന്‍
ഒന്നാം പൊന്നോണ പൂപ്പട കൂട്ടാൻ ...
പാവങ്ങള്‍ പെണ്ണുങ്ങള്‍ (1973)
ദേവരാജന്‍

മാവേലി വാണൊരു കാലം ...
കുറ്റവാളി (1970)
ദക്ഷിണാമൂർത്തി

മലയാളി നെഞ്ചിലേറ്റിയ ഓണഗാനങ്ങള്‍ ഇനിയുമേറെയുണ്ട്. ഓഎന്‍വി എഴുതി എസ് പി വെങ്കിടേഷ് ഈണമിട്ട കിഴക്കന്‍പത്രോസിലെ പാതിരാക്കിളി, രമേശന്‍ നായരെഴുതി എസ് പി വെങ്കിടേഷ് തന്നെ ഈണമൊരുക്കിയ ഓണത്തുമ്പീ പാടൂ തുടങ്ങി എത്രയോ ഗാനങ്ങള്‍