നീളമുളള തലമുടി എന്നും പെണ്ണിന് സൗന്ദര്യം തന്നെയാണ്. തലമുടി തഴിച്ച് വളരാനായി പല വഴികള്‍ സ്വീകരിക്കുന്നവരുമുണ്ട്. എന്നാല്‍ തലമുടി വളരാനുളള മരുന്ന് നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിലെന്നാണ് സവാള അധവ ഒണിയന്‍. സവാള ഭക്ഷിക്കാന്‍ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കാം. സവാളയുടെ നീര് തലമുടി തഴിച്ചുവളരാന്‍ സഹായിക്കും. കൂടാതെ തലമുടിക്ക് നല്ല ആരോഗ്യവും ലഭിക്കും. 

ഉപയോഗിക്കുന്ന വിധം

സവാളയുടെ തൊലി കളഞ്ഞ് ചെറുതായി അരിയുക. ശേഷം മിക്സിയില്‍ അടിച്ച് ജ്യൂസ് പരുവത്തിലാക്കുക. എന്നിട്ട് നീര് മാത്രം അരിച്ചെടുക്കുക. ദിവസവും ഇരുപത് മിനിറ്റ് നേരത്തേക്കെങ്കിലും തലയില്‍ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കുക. ഇതിന് ശേഷം കഴുകിക്കളയാം.