കുട്ടികളുടെ ലൈംഗിക സംശയങ്ങള്‍ തീര്‍ത്തു നല്‍കൂ; ലക്ഷങ്ങള്‍ പ്രതിഫലം

First Published 1, Mar 2018, 4:24 PM IST
parents want to hire someone to give their young children to talk about sex
Highlights
  • കുട്ടികളുടെ ലൈംഗികത സംബന്ധിച്ച സംശയങ്ങള്‍ തീര്‍ത്ത് കൊടുക്കാന്‍ ആളെ തേടി ദമ്പതികള്‍

ലണ്ടന്‍: കുട്ടികളുടെ ലൈംഗികത സംബന്ധിച്ച സംശയങ്ങള്‍ തീര്‍ത്ത് കൊടുക്കാന്‍ ആളെ തേടി ദമ്പതികള്‍. ലണ്ടനിലെ ബാത്ത് പട്ടണത്തിലെ ദമ്പതികളാണ് ഇത് സംബന്ധിച്ച് പത്രത്തില്‍ പരസ്യം നല്‍കിയത്. സെക്സ് സംബന്ധിച്ച് കുട്ടികളില്‍ ഉയരുന്ന സംശയങ്ങള്‍ ഉയര്‍ത്തുകയാണ് ഈ ദമ്പതികളുടെ  എട്ട് വയസ്സായ മകളും ഏഴ് വയസ്സായ മകനും, ഇവരുടെ സംശയങ്ങളാണ് തീര്‍ക്കേണ്ടത്.

2500 പൗണ്ട് അതായത് 2,25000 രൂപയോളമാണ് പ്രതിഫലം. ചെല്‍ഡ് കെയര്‍ എന്ന വെബ്‌സൈറ്റിലാണ് കുട്ടികളുടെ അമ്മ പരസ്യം നല്‍കിയത്. ലൈംഗിക സംശയങ്ങള്‍ക്ക് സ്‌കൂളില്‍ നല്ല രീതിയില്‍ സംശയ ദുരീകരണം നടത്തുന്നില്ല എന്ന് പറഞ്ഞാണ് പരസ്യം നല്‍കിയിരുന്നത്. ഗര്‍ഭാവസ്ഥ, സ്വയംഭോഗം, ആര്‍ത്തവം എന്നിവയ്ക്ക് കുട്ടികള്‍ക്കുള്ള എല്ലാ സംശയവും തീര്‍ത്ത് നല്‍കുകയാണ് വേണ്ടതെന്നാണ് പരസ്യത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
 

loader