ഡയറ്റീഷ്യന്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് നേരത്തേ ഡയറ്റ് സൂക്ഷിക്കുന്നവരാണെങ്കില്‍ ഏത് ഭക്ഷണം കഴിക്കുമ്പോഴും അവരുടെ കൂടുതല്‍ നിര്‍ദേശങ്ങള്‍ ചോദിക്കുക. അത് പ്രകാരം മാത്രം ഡയറ്റ് വിപുലപ്പെടുത്തുക

ശരീരത്തിന്റെ ഫിറ്റ്‌നസ് ലക്ഷ്യമിട്ട് കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നവര്‍ നിരവധിയാണ്. അങ്ങനെയുള്ളവരില്‍ ഭൂരിഭാഗം പേരും ഡയറ്റിന്റെ കാര്യത്തിലും ശ്രദ്ധ ചെലുത്താറുണ്ട്. ഇത്തരക്കാര്‍ക്ക് ദിവസവും കഴിക്കാവുന്ന മൂന്ന് തരം ഭക്ഷണത്തെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

മുട്ടയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം. പ്രഭാത ഭക്ഷണത്തിനൊപ്പമോ സലാഡുകള്‍ക്കൊപ്പമോ എല്ലാം മുട്ട കഴിക്കാം. ശരീരത്തിന്റെ ആകെ ആരോഗ്യത്തിന് തന്നെ ഗുണകരമായ ഭക്ഷണമാണ് മുട്ട. പേശികളെ ബലപ്പെടുത്തുന്നതിലും ഇതിനുള്ള പങ്ക് ചെറുതല്ല. 

രണ്ട്... 

ചിക്കന്‍ ബ്രസ്റ്റ് ആണ് ഈ ലിസ്റ്റില്‍ പെടുത്താവുന്ന മറ്റൊരു ഭക്ഷണം. പേശികളുടെ ബലം നിലനിര്‍ത്താനും അതിനെ സുരക്ഷിതമാക്കി മുന്നോട്ടുകൊണ്ടുപോകാനും തന്നെയാണ് ചിക്കന്‍ ബ്രെസ്റ്റും സഹായകമാവുക. ശരീരത്തിനാവശ്യമായ അത്രയും പ്രോട്ടീന്‍ ലഭിക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്. 

മൂന്ന്...

ബദാം ആണ് ഫിറ്റ്‌നസ് ലക്ഷ്യമിടുന്നവര്‍ക്ക് ദിവസവും കഴിക്കാവുന്ന ഭക്ഷണങ്ങളില്‍ മൂന്നാമത്തേത്. രാവിലെയോ വൈകീട്ടോ പാല്‍ കഴിക്കുന്നതോടൊപ്പം ഒരു പിടി ബദാമും കഴിക്കുക. ഇതും പേശികളെ ബലപ്പെടുത്താന്‍ തന്നെയാണ് സഹായകമാവുക. 

ഡയറ്റീഷ്യന്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് നേരത്തേ ഡയറ്റ് സൂക്ഷിക്കുന്നവരാണെങ്കില്‍ ഏത് ഭക്ഷണം കഴിക്കുമ്പോഴും അവരുടെ കൂടുതല്‍ നിര്‍ദേശങ്ങള്‍ ചോദിക്കുക. അത് പ്രകാരം മാത്രം ഡയറ്റ് വിപുലപ്പെടുത്തുക.