പലനിറങ്ങളിലും ആകൃതിയിലും മത്സ്യങ്ങൾ ഉണ്ട്. എല്ലാത്തരം മത്സ്യങ്ങളും ദീർഘകാലം വളരില്ലെങ്കിലും ചിലയിനങ്ങൾ നന്നായി പരിചരിച്ചാൽ എത്ര വർഷം വരെയും ജീവിക്കും. അവ ഏതൊക്കെ മത്സ്യങ്ങൾ ആണെന്ന് അറിയാം.

വീട്ടിൽ മീൻ വളർത്തുന്നത് ചിലർക്കൊരു ഹോബി തന്നെയാണെന്ന് പറയാം. പലനിറത്തിലും ആകൃതിയിലുമുള്ള മീനുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ ശരിയായ രീതിയിൽ പരിചരണം നൽകിയാൽ മാത്രമേ ഇവ നന്നായി വളരുകയുള്ളൂ. ശുദ്ധമായ വെള്ളം, വലിപ്പമുള്ള സ്ഥലം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളെല്ലാം മീൻ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ദീർഘകാലം വളരുന്ന മീനുകൾ ഏതൊക്കെയാണെന്ന് അറിയാം.

ഗോൾഡ്‌ ഫിഷ്

10 മുതൽ 30 വർഷം വരെ ജീവിക്കുന്ന മീനാണ് ഗോൾഡ്‌ ഫിഷ്. ശുദ്ധമായ വെള്ളത്തിലും സ്‌പേസുള്ള ടാങ്കിലുമാണ് ഗോൾഡ് ഫിഷിനെ വളർത്തേണ്ടത്. അതേസമയം ടാങ്ക് ഇടയ്ക്കിടെ വൃത്തിയാക്കാൻ മറക്കരുത്.

കോയി ഫിഷ്

ദീർഘകാലം വളരുന്ന മീനാണ് കോയി ഫിഷ്. ശരിയായ പരിചരണം നൽകിയാൽ 25 മുതൽ 50 വർഷം വരെ ഇത് ജീവിക്കും. കുളത്തിലാണ് ഈ മീനുകളെ വളർത്തേണ്ടത്. ഇതിന്റെ പ്രകാശമുള്ള നിറവും നീന്തലും മീനിനെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.

ക്ലൗൺ ലോച്ച്

15 മുതൽ 25 വർഷംവരെ ജീവിക്കുന്ന മീനുകളാണ് ക്ലൗൺ ലോച്ച്. സമാധാനത്തോടെ ഇരിക്കാൻ പറ്റുന്ന അന്തരീക്ഷവും ശുദ്ധമായ വെള്ളവും ഉണ്ടെങ്കിൽ മീൻ നന്നായി വളരും.

എയ്ഞ്ചൽ ഫിഷ്

ശരിയായ പരിചരണം നൽകിയാൽ 10 മുതൽ 15 വർഷംവരെ വളരുന്ന മീനാണ് എയ്ഞ്ചൽ ഫിഷ്. ഇതിന്റെ വലിപ്പമുള്ള ചിറകും നീന്തലും ആരെയും ആകർഷിക്കുന്നതാണ്. അതേസമയം ഉയരംകൂടിയ ടാങ്കിലാണ് ഈ മീനുകളെ വളർത്തേണ്ടത്.

ഓസ്‌ക്കാർ ഫിഷ്

10 മുതൽ 20 വർഷം വരെ ജീവിക്കുന്ന മീനുകളാണ് ഓസ്‌ക്കാർ ഫിഷ്. ശുദ്ധമായ വെള്ളവും അവയ്ക്ക് ആവശ്യമായ ഭക്ഷണവും നൽകിയാൽ ഇത് പെട്ടെന്ന് വളരും. ബുദ്ധിശാലികളായ ഈ മീനുകൾക്ക് അവരുടെ ഉടമസ്ഥരെ തിരിച്ചറിയാൻ സാധിക്കും.