വെറ്റ് ഫുഡ് കൊടുക്കുമ്പോൾ മൃഗങ്ങളുടെ ശരീരത്തിൽ എപ്പോഴും ഈർപ്പമുണ്ടായിരിക്കും. പൂച്ചകൾക്ക് പോഷകങ്ങൾ ധാരാളം ആവശ്യമാണ്.
പൂച്ചകൾ എല്ലാത്തരം ഭക്ഷണങ്ങളും കഴിക്കാറില്ല. അതിനാൽ തന്നെ പൂച്ചകളെ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചില പൂച്ചകൾക്ക് ഡ്രൈ ഫുഡ് കഴിക്കുന്നതാണ് ഇഷ്ടം. എന്നാൽ മറ്റുചിലതിനോ വെറ്റ് ഫുഡ് കഴിക്കാനുമാണ് താല്പര്യം. വെറ്റ് ഫുഡ് കൊടുക്കുമ്പോൾ മൃഗങ്ങളുടെ ശരീരത്തിൽ എപ്പോഴും ഈർപ്പമുണ്ടായിരിക്കും. പൂച്ചകൾക്ക് പോഷകങ്ങൾ ധാരാളം ആവശ്യമാണ്. സസ്യാഹാരം മാത്രം കഴിച്ച് ഇവയ്ക്ക് വളരാൻ സാധിക്കില്ല. കാരണം ഇവയ്ക്ക് ധാരാളം അമിനോ ആസിഡുകൾ അത്യാവശ്യമാണ്.
വെറ്റ് ഫുഡ് കഴിക്കുന്നതിന്റെ ഗുണങ്ങൾ
വെറ്റ് ഫുഡ് കഴിക്കുന്നതിലൂടെ അവശ്യ പോഷകങ്ങൾ അടങ്ങിയ സമീകൃതാഹാരം പ്രദാനം ചെയ്യുകയും അവയുടെ സഹജമായ ഭക്ഷണശീലങ്ങൾ നിറവേറ്റുകയും ചെയ്യുന്നു. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ശരീരത്തിൽ ആവശ്യമായ ജലാംശത്തെ നിലനിർത്താൻ
പൂച്ചകൾക്ക് പൊതുവെ വെള്ളദാഹം ഉണ്ടാവാത്തത് കൊണ്ട് തന്നെ നിർജ്ജിലീകരണമുണ്ടാകാൻ സാധ്യത കൂടുതലാണ്. വെറ്റ് ഫുഡിൽ 80 ശതമാനത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് പൂച്ചയുടെ വൃക്കകളുടെ പ്രവർത്തനത്തിനും നല്ല ആരോഗ്യത്തിനും അത്യാവശ്യമാണ്.
ഇഷ്ട ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നവർക്ക്
ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ മാത്രം കഴിക്കുന്ന പൂച്ചകൾക്ക് വെറ്റ് ഫുഡ് നൽകുന്നതാണ് നല്ലത്. പൂച്ചകൾക്ക് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും വെറ്റ് ഫുഡ് കഴിച്ചാൽ എളുപ്പത്തിൽ രോഗം ഭേദമാകുന്നു. കൂടുതൽ ഭക്ഷണം കഴിക്കാനും ഇത് സഹായിക്കുന്നു.
പെട്ടെന്ന് ദഹിക്കുന്നു
വെറ്റ് ഫുഡിന്റെ മൃദുവും ഈർപ്പമുള്ളതുമായ ഘടന പൂച്ചകളുടെ ദഹനത്തിന് നല്ലതാണ്. ഇത് പൂച്ചക്കുട്ടികൾക്കും പ്രായമുള്ള പൂച്ചകൾക്കും ദന്ത പ്രശ്നങ്ങൾ ഉള്ളവർക്കും അനുയോജ്യമാണ്. ഇത് പൂച്ചകളിലെ ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാനും സഹായിക്കുന്നു.
വളർത്ത് മൃഗത്തിന് ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം; കാരണം ഇതാണ്
