വീട്ടിൽ നായയുണ്ടെങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം. സാധാരണയിൽ നിന്നും വ്യത്യസ്തമായി വളർത്ത് മൃഗം ആക്രമിക്കാൻ തുടങ്ങുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഭക്ഷണ ക്രമത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

വേനൽക്കാലമെത്തിയതോടെ കാഠിന്യമേറിയ ചൂടാണ് പുറത്തുള്ളത്. ഈ സമയങ്ങളിൽ നായ്ക്കൾ ആളുകളെ ആക്രമിക്കാൻ സാധ്യത കൂടുതലാണ്. വീട്ടിൽ നായയുണ്ടെങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം. സാധാരണയിൽ നിന്നും വ്യത്യസ്തമായി വളർത്ത് മൃഗം ആക്രമിക്കാൻ തുടങ്ങുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഭക്ഷണ ക്രമത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയാം. 

1. ചൂട് കൂടുമ്പോൾ നായ്ക്കളും പൂച്ചകളും അസ്വസ്ഥരാകും. ഇത് തടയാൻ അവയ്ക്ക് എപ്പോഴും വെള്ളം കൊടുക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ തന്നെ വേനൽക്കാലങ്ങളിൽ ഭക്ഷണം കുറച്ച് കൂടുതൽ വെള്ളം നൽകാം. 

2. വെള്ളം അടങ്ങിയിട്ടുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളം നൽകണം. വെള്ളരി, തണ്ണിമത്തൻ, കുരുവില്ലാത്ത പഴവർഗ്ഗങ്ങൾ എന്നിവ നൽകാവുന്നതാണ്. 

3. മുന്തിരി നായ്ക്കൾക്ക് നൽകുന്നത് ഒഴിവാക്കാം. ഇത് നായയുടെ വൃക്ക കേടുവരാൻ കാരണമാകുന്നു. ചിലപ്പോൾ ചത്തുപോകാനും സാധ്യതയുണ്ട്. കൂടാതെ സവാള, തക്കാളി തുടങ്ങിയവയും മൃഗങ്ങൾക്ക് കൊടുക്കരുത്. 

4. വേനൽക്കാലത്ത് ചൂട് കൂടുതലായതിനാൽ പുറത്ത് പോകുമ്പോൾ വളർത്ത് മൃഗങ്ങളെ കാറിൽ പൂട്ടിയിട്ട് പോകാൻ പാടില്ല. 

5. അതിരാവിലെ, വൈകുന്നേരം അല്ലെങ്കിൽ രാത്രി സമയങ്ങളിലാണ് വളർത്ത് മൃഗങ്ങളെ നടക്കാൻ കൊണ്ട് പോകേണ്ടത്. ചൂട് കൂടുന്ന സമയങ്ങളിൽ പുറത്തുകൊണ്ട് പോയാൽ വളർത്ത് മൃഗങ്ങളുടെ ആരോഗ്യത്തിന് ദോഷമുണ്ടാക്കാൻ കാരണമാകുന്നു.

6. ചൂടുള്ള സമയങ്ങളിൽ രോമം കൂടുതലുള്ള വളർത്തുമൃഗങ്ങളെ എപ്പോഴും തണുപ്പുള്ള സ്ഥലത്ത് കൊണ്ട് പോകണം. ഇത് അവയുടെ ശരീരത്തിലുള്ള ചൂട് കുറയ്ക്കാൻ സഹായിക്കുന്നു.

നിങ്ങളുടെ വളർത്തുനായകൾക്ക് ആവശ്യത്തിനുള്ള പ്രോട്ടീൻ ലഭിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം