സ്വന്തത്രരായി നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് പൂച്ചകൾ. എന്നിരുന്നാലും സ്നേഹവും സംരക്ഷണവും ലഭിച്ചാൽ അവ മനുഷ്യരെ തിരിച്ചും സ്നേഹിക്കാറുണ്ട്.
ഇന്ന് ലോക പൂച്ച ദിനം. എല്ലാവർഷവും ഓഗസ്റ്റ് 8ന് ലോക പൂച്ച ദിനമായി ആചരിക്കുന്നു. 2002ൽ ഇന്റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയറാണ് ഇങ്ങനെയൊരു ദിവസത്തിന് തുടക്കം കുറിച്ചത്. പൂച്ചയുടെ പ്രാധാന്യത്തെക്കുറിച്ചും അവരെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും പൊതുജനങ്ങളിൽ ഒരവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്.
സ്വന്തത്രരായി നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് പൂച്ചകൾ. എന്നിരുന്നാലും സ്നേഹവും സംരക്ഷണവും ലഭിച്ചാൽ അവ മനുഷ്യരെ തിരിച്ചും സ്നേഹിക്കാറുണ്ട്. മനുഷ്യരുമായി ഇണങ്ങാൻ താല്പര്യമുള്ള കൂട്ടരാണ് ഇവർ. ഒട്ടുമിക്ക വീടുകളിലും പൂച്ചകളെ കാണാൻ സാധിക്കും. ഒന്നും രണ്ടുമല്ല അതിലും കൂടുതൽ പൂച്ചകളെ വീട്ടിൽ വളർത്തുന്നവരുമുണ്ട്. സ്വന്തം കുട്ടികളെ പോലെയാണ് പൂച്ചകളെ വീട്ടുകാർ സ്നേഹിക്കുന്നത്. മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റുന്ന ശീലം പൂച്ചകൾക്കില്ല. ഇരയെ വേട്ടയാടി ഭക്ഷിക്കുന്ന ശീലം ഇന്ന് അധികമൊന്നും പൂച്ചകളിൽ കാണാൻ സാധിക്കില്ല. ഇന്നവർ കിടക്കയിലും സോഫയിലും വിശ്രമിക്കുകയാണ്. വെറും പൂച്ചകളല്ല, സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പൂച്ച സാറാണ് ഇന്നിവർ!


