മഴ എത്തുമ്പോഴേക്കും നായ്ക്കളിൽ വലിയ അളവിൽ രോമങ്ങൾ കൊഴിയാൻ തുടങ്ങും. പ്രകൃതിയിലും മൃഗങ്ങളുടെ ആരോഗ്യത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
മഴക്കാലമെത്തിയാൽ പിന്നെ ചൂടിനെകുറിച്ച് ആശങ്കപ്പെടേണ്ടതില്ല. മനുഷ്യർക്കും മൃഗങ്ങൾക്കും ഒരേ അനുഭവമാണ് ഇതിനോടുള്ളത്. എന്നാൽ മഴക്കാലം എത്തുന്നതോടെ മറ്റ് ചില ആശങ്കകൾ കൂടെ പിറവി കൊള്ളുന്നു. മഴ എത്തുമ്പോഴേക്കും നായ്ക്കളിൽ വലിയ അളവിൽ രോമങ്ങൾ കൊഴിയാൻ തുടങ്ങും. പ്രകൃതിയിലും മൃഗങ്ങളുടെ ആരോഗ്യത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. രോമം കൊഴിയുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1. മൃഗങ്ങളിൽ രോമങ്ങൾ കൊഴിയുന്നത് സാധാരണമാണ്. എന്നാൽ അമിതമായി രോമം കൊഴിയുന്നുണ്ടെങ്കിൽ ഇത് മറ്റെന്തെങ്കിലും രോഗം മൂലം ഉണ്ടാകുന്നതാകാം.
2. മഴക്കാലം എത്തുമ്പോൾ ശരീരത്തിലെ ചൂട് നിയന്ത്രിക്കുകയും ആരോഗ്യമുള്ള രോമങ്ങൾ നിലനിർത്തുകയും ചെയ്യണം.
3. മഴക്കാലത്ത് ഈർപ്പം വർധിക്കുന്നു. ഇത് മൂലം നായയുടെ ചർമ്മത്തിൽ കൂടുതൽ എണ്ണമയവും പ്രകോപനവും ഉണ്ടാകുന്നു. ഇത് കാരണമാണ് രോമങ്ങൾ കൊഴിയുന്നത്.
4. മഴ എത്തിയാൽ പിന്നെ പൂപ്പൽ, പൂമ്പൊടി, രോഗങ്ങൾ പടർത്തുന്ന അലർജി എന്നിവ ഉണ്ടാകുന്നു. മൃഗങ്ങൾക്ക് ഇത്തരം സംഭവങ്ങൾ അലർജി ഉണ്ടാക്കുന്നതാണ്. ഇത് ചൊറിച്ചിലിനും രോമങ്ങൾ കൊഴിയാനും കാരണമാകുന്നു.
5. വസന്തകാലങ്ങളിൽ നായയുടെ രോമങ്ങൾ കൊഴിയാറുണ്ട്. ശൈത്യകാലത്തെ കട്ടിയുള്ള രോമങ്ങൾ ഇവ വേനൽക്കാലത്തിനായി കൊഴിച്ച് കളയാറുണ്ട്. ഇതിനെ സീസണൽ രോമ കൊഴിച്ചിലാണ്.
6. ഗർഭിണികൾ, മുലയൂട്ടുന്നവർ അല്ലെങ്കിൽ പ്രായപൂർത്തിയാകൽ തുടങ്ങിയ സമയങ്ങളിൽ നായ്ക്കൾക്ക് രോമങ്ങൾ കൊഴിയാറുണ്ട്. ഇത് ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്.
7. നായ്ക്കളിലെ പോഷകക്കുറവ് കൊണ്ടും രോമങ്ങൾ കൊഴിയാറുണ്ട്. പ്രോട്ടീൻ, ഫാറ്റി ആസിഡ്, വിറ്റമിനുകൾ എന്നിവയിലെ കുറവ് ചർമ്മത്തെയും രോമങ്ങളെയും നന്നായി ബാധിക്കുന്നു. ഇത് രോമ കൊഴിച്ചിലിന് കാരണമാകുന്നു.
8. സമ്മർദ്ദമുള്ള അന്തരീക്ഷം, കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ഉത്കണ്ഠ എന്നിവ കൊണ്ടും നായ്ക്കളിൽ രോമങ്ങൾ കൊഴിയാറുണ്ട്. പുതിയ സ്ഥലത്തേക്ക് താമസം മാറുമ്പോഴും നായ്ക്കൾക്ക് ഇത്തരത്തിൽ സംഭവിക്കാറുണ്ട്.
9. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ, അലർജി, അണുബാധ ( ചെള്ള് ശല്യം), ചർമ്മ രോഗങ്ങൾ എന്നിവകൊണ്ടും നായ്ക്കളിൽ രോമ കൊഴിച്ചിൽ ഉണ്ടാകാറുണ്ട്.
