നായ, പൂച്ച, പക്ഷികൾ തുടങ്ങി പലതരം മൃഗങ്ങളെയും നമ്മൾ വീട്ടിൽ വളർത്താറുണ്ട്. അതുപോലെ തന്നെ ശരിയായ രീതിയിൽ പരിചരണം നൽകേണ്ടതും വളരെ പ്രധാനമാണ്.

വീട്ടിൽ മൃഗങ്ങളെ വളർത്തുന്നത് ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടമുള്ള കാര്യമാണ്. നായ, പൂച്ച, പക്ഷികൾ തുടങ്ങി പലതരം മൃഗങ്ങളെയും നമ്മൾ വീട്ടിൽ വളർത്താറുണ്ട്. അതുപോലെ തന്നെ ശരിയായ രീതിയിൽ പരിചരണം നൽകേണ്ടതും വളരെ പ്രധാനമാണ്. വീട്ടിൽ ലാബ്രഡോർ പപ്പിയെ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.

ഊർജ്ജസ്വലരായ നായ്ക്കൾ

ലാബ്രഡോർ എപ്പോഴും ഊർജ്ജസ്വലരായി നടക്കുന്ന നായ്ക്കളാണ്. എന്നും വ്യായാമവും മാനസികാരോഗ്യം നന്നായി നിലനിർത്തിയാൽ മാത്രമേ അവർ എപ്പോഴും ആരോഗ്യത്തോടെ ഇരിക്കുകയുള്ളു. കുട്ടികൾക്കൊപ്പം കളിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടരാണ് ലാബ്രഡോർ.

രോമ കൊഴിച്ചിൽ

നല്ല കട്ടിയുള്ള രോമമാണ് ലാബ്രഡോറിന് ഉള്ളത്. ഇത് എല്ലാ വർഷവും കൊഴിയുകയും ചെയ്യുന്നു. കൃത്യമായ ഇടവേളകളിൽ ഗ്രൂമിങ് ചെയ്താൽ മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ സാധിക്കും.

ഭക്ഷണ പ്രിയരാണ്

ഭക്ഷണ പ്രിയരാണ് ലാബ്രഡോർ നായകൾ. എപ്പോൾ ഭക്ഷണം നൽകിയാലും അവർ ഇഷ്ടത്തോടെ കഴിക്കും. എന്നാൽ ഇത് ഭാരം കൂടാനും പൊണ്ണത്തടിക്കും കാരണമാകുന്നു. അതിനാൽ തന്നെ കൃത്യമായ വ്യായാമവും ഭക്ഷണ ക്രമീകരണവും അത്യാവശ്യമാണ്.

വളരെ സൗഹൃദപരമായി പെരുമാറുന്നു

മനുഷ്യരോട് കൂടുതൽ ഇണങ്ങുന്ന ഇനമാണ് ലാബ്രഡോർ. വളരെ സൗഹൃദപരമായി പെരുമാറുകയും അതിലൂടെ കൂടുതൽ അടുപ്പം ഉണ്ടാക്കുകയും ചെയ്യുന്നു. ദീർഘ നേരത്തേക്ക് അവയെ ഒറ്റക്കാക്കി പോകരുത്. കാരണം ഇത് അവയിൽ സമ്മർദ്ദം ഉണ്ടാക്കുകയും ആക്രമണ സ്വഭാവം ഉണ്ടാവുകയും ചെയ്യുന്നു.

പരിശീലനം വേണം

എപ്പോഴും ഊർജ്ജസ്വലരായി നിൽക്കുന്ന ലാബ്രഡോർ നായ്ക്കൾക്ക് നല്ല രീതിയിലുള്ള പരിശീലനം അത്യാവശ്യമാണ്. നേരത്തെ തന്നെ പരിശീലനം നൽകിയാൽ നല്ല പെരുമാറ്റം രൂപീകരിക്കാൻ സാധിക്കും.

ക്രമീകരണം

പരിശീലനം, ഭക്ഷണ ക്രമീകരണം, കളി, വ്യായാമം തുടങ്ങിയ കാര്യങ്ങൾക്ക് കൃത്യമായ സമയങ്ങൾ ഉണ്ടായിരിക്കണം. ഇത് പപ്പിയിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരാൻ സഹായിക്കുന്നു.