ചെറിയ രീതിയിലുള്ള പൊള്ളലാണെങ്കിലും ഇത് മൃഗങ്ങൾക്ക് വേദനയുണ്ടാക്കാറുണ്ട്. നല്ല തണുത്ത വെള്ളം ശരീരത്തിൽ ഒഴിക്കുകയോ തണുപ്പ് പിടിപ്പിക്കുകയോ ചെയ്താൽ പൊള്ളലിന്റെ ആഘാതം കുറയ്ക്കാൻ സാധിക്കും.
കാലാവസ്ഥ മാറുന്നതിനനുസരിച്ച് വളർത്ത് മൃഗങ്ങളുടെ ആരോഗ്യത്തിലും മാറ്റങ്ങൾ സംഭവിക്കാം. അതിനാൽ തന്നെ ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ അവയെ പ്രാപ്തരാക്കേണ്ടതുണ്ട്. ചൂട് സമയങ്ങളിലാണ് മൃഗങ്ങൾക്ക് കൂടുതൽ പരിപാലനം ആവശ്യമായി വരുന്നത്. ചൂട് കൂടുമ്പോൾ മൃഗങ്ങൾക്കും സൂര്യാഘാതമേൽക്കാൻ സാധ്യതയുണ്ട്. മൃഗങ്ങളെ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.
- ഇളം നിറത്തിൽ രോമങ്ങൾ ഉള്ള മൃഗങ്ങൾക്ക് ചൂട് സഹിക്കാൻ കഴിയാതാവുകയും സൂര്യാഘാതമേൽക്കാൻ സാധ്യതയുമുണ്ട്. എപ്പോഴും വീടിന് പുറത്ത് ഇറങ്ങുന്ന മൃഗങ്ങൾക്കും ഇത്തരത്തിൽ ചൂടിന്റെ സമ്മർദ്ദം ഉണ്ടാകാറുണ്ട്.
2. നായ്ക്കൾക്ക് അവയുടെ മൂക്കിലും വയറിലുമാണ് സൂര്യാഘാതമേൽക്കാൻ സാധ്യത കൂടുതൽ. ഇത്തരത്തിൽ ചർമ്മത്തിലെ പല ഭാഗങ്ങളിലും സൂര്യാഘാതമേൽക്കാം.
3. ചെറിയ രീതിയിൽ സൂര്യാഘാതമേറ്റാലും അത് ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യുന്നു.
4. സൂര്യാഘാതം മൂലം ഉണ്ടാകുന്ന പൊള്ളലുകൾ വൈകാതെ സുഖമാകുമെങ്കിലും ഇതിന്റെ വേദന മൃഗങ്ങൾക്ക് സഹിക്കാൻ കഴിയാത്തതാണ്.
5. ചൂട് സമയങ്ങളിൽ മൃഗങ്ങളെ പുറത്തിറക്കുന്നത് ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് സൂര്യാഘാതമേൽക്കാനുള്ള സാധ്യതയെ കുറയ്ക്കുന്നു. വളർത്ത് മൃഗങ്ങളെ നടക്കാൻ കൊണ്ട് പോകുമ്പോഴും ശ്രദ്ധിക്കാം. അതിരാവിലെയോ വൈകുന്നേരങ്ങളിലോ നടക്കാൻ കൊണ്ട് പോകുന്നതാണ് നല്ലത്.
6. വളർത്ത് മൃഗത്തിന് സൂര്യാഘാതമേറ്റാൽ ഇങ്ങനെ ചെയ്യാം. ചെറിയ രീതിയിലുള്ള പൊള്ളലാണെങ്കിലും ഇത് മൃഗങ്ങൾക്ക് വേദനയുണ്ടാക്കാറുണ്ട്. നല്ല തണുത്ത വെള്ളം ശരീരത്തിൽ ഒഴിക്കുകയോ തണുപ്പ് പിടിപ്പിക്കുകയോ ചെയ്താൽ പൊള്ളലിന്റെ ആഘാതം കുറയ്ക്കാൻ സാധിക്കും.


