വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുമ്പോൾ പലതരം പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നു. ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം.
മഴ ആസ്വദിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ വേനൽക്കാലം പോലെ അല്ല മഴക്കാലം. ഈ സമയത്ത് യാത്ര ചെയ്യുന്നത് കുറച്ചധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുമ്പോൾ പലതരം പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നു. ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.
- ഡോക്ടറെ സമീപിക്കാം
യാത്ര പോകുന്നതിന് മുമ്പ് വളർത്തുമൃഗത്തെ ഡോക്ടറെ കാണിക്കുന്നത് നല്ലതായിരിക്കും. ഈ സമയങ്ങളിൽ അണുബാധയും അലർജിയും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കൃത്യമായ വാക്സിനുകളും യാത്രക്ക് വേണ്ട മുൻകരുതലുകളും എടുക്കേണ്ടതുണ്ട്.
2. കരുതേണ്ട സാധനങ്ങൾ
മഴക്കാലത്ത് വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുമ്പോൾ അത്യാവശ്യമുള്ള സാധനങ്ങൾ കയ്യിൽ കരുതേണ്ടതുണ്ട്. വാട്ടർ പ്രൂഫ് റെയിൻ കോട്ട്, കുട, ടവൽ എന്നിവ കയ്യിൽ കരുതാം. കൂടാതെ മാറ്റ്, കിടക്ക, ആവശ്യത്തിനുള്ള ഭക്ഷണം, വെള്ളം, ഫസ്റ്റ് എയ്ഡ് എന്നിവയും കരുതേണ്ടതുണ്ട്.
3. സുരക്ഷ ഉറപ്പാക്കാം
മഴക്കാലങ്ങളിൽ പുറത്ത് അപകടങ്ങൾ പതിയിരിക്കുന്നു. അതിനാൽ തന്നെ വളർത്തുമൃഗങ്ങളെ പുറത്ത് ഇറക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
4. ഒറ്റയ്ക്ക് ആക്കരുത്
കാറിൽ വളർത്തുമൃഗങ്ങളെ ഒറ്റക്കിട്ടു പോകരുത്. പ്രത്യേകിച്ചും മഴക്കാലങ്ങളിൽ ഇത് ശ്രദ്ധിക്കണം. സുരക്ഷിതമായി അവയെ കൂടെ കൂട്ടുന്നതാണ് ഉചിതം.
5. താമസ സ്ഥലം
യാത്ര പോകുന്ന സമയത്ത് താമസ സ്ഥലം തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വളർത്തുമൃഗങ്ങളെ കൊണ്ടു പോകാൻ പറ്റുന്ന, അവയ്ക്ക് സുരക്ഷിതമായ സ്ഥലങ്ങൾ തെരഞ്ഞെടുക്കാം.
6. വൃത്തിയാക്കാം
യാത്ര കഴിഞ്ഞ് വീടെത്തിയാൽ വളർത്തുമൃഗത്തെ നന്നായി കുളിപ്പിച്ച് വൃത്തിയാക്കാൻ മറക്കരുത്. രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കാനും ശ്രദ്ധിക്കണം.


