ഇത് മൃഗങ്ങളുടെ ശ്വസനാരോഗ്യത്തെയാണ് ബാധിക്കുന്നത്. മനുഷ്യന്റെ തലമുടിയേക്കാൾ വീതി കുറഞ്ഞ ചെറിയ കണികകൾ പ്രകൃതിയിലുണ്ട്.

മനുഷ്യരെ ബാധിക്കുന്നത് പോലെ തന്നെ മൃഗങ്ങളെയും മലീനീകരണം ബാധിക്കുന്നു. ഇത് മൃഗങ്ങളുടെ ശ്വസനാരോഗ്യത്തെയാണ് ബാധിക്കുന്നത്. മനുഷ്യന്റെ തലമുടിയേക്കാൾ വീതി കുറഞ്ഞ ചെറിയ കണികകൾ പ്രകൃതിയിലുണ്ട്. ഇത് മൃഗങ്ങൾ ശ്വസിച്ചാൽ ശ്വാസകോശത്തിനും മറ്റ് ഗുരുതര രോഗങ്ങൾക്കും കാരണമാകുന്നു. മൃഗങ്ങൾ വീടിന് പുറത്ത് നടക്കുമ്പോൾ ദോഷകരമായ മാലിന്യങ്ങൾ ശ്വസിക്കാൻ സാധ്യതയുണ്ട്. മൃഗങ്ങളെ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

  1. മൃഗങ്ങളിലും ആസ്മ പോലുള്ള ശ്വസനരോഗങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. തിരക്കേറിയ പ്രദേശങ്ങളിൽ വളരുന്ന മൃഗങ്ങൾക്കാണ് ഇത് ഉണ്ടാവാൻ സാധ്യത കൂടുതൽ.

2. മലിനീകരണ പ്രശ്നങ്ങളുള്ള പ്രദേശത്തെ മൃഗങ്ങളിൽ ശ്വസനാരോഗ്യ പ്രശ്നങ്ങൾ കൂടുതലാണെന്ന് റിപോർട്ടുകൾ പറയുന്നു.

3. രോഗം ബാധിച്ച വളർത്ത് മൃഗങ്ങളിൽ ചുമ, ശ്വാസ തടസ്സങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നു. രോഗം കൂടുതൽ ബാധിച്ചിട്ടുണ്ടെങ്കിൽ മൃഗങ്ങൾക്ക് ഹൃദയസ്തഭനത്തിന് വരെ കാരണമായേക്കാം.

4. അലർജി പോലുള്ള രോഗാവസ്ഥയും ഇത്തരം സാഹചര്യങ്ങളിൽ കാണാറുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ ഇത് പലതരം രോഗങ്ങൾക്ക് വഴിയൊരുക്കുന്നു.

5. പുറത്ത് പോയുള്ള നടത്തം, വ്യായാമങ്ങൾ തുടങ്ങിയവ നിയന്ത്രിക്കണം.

6. ആരോഗ്യകരമായ ഭക്ഷണ ക്രമീകരണം ഉണ്ടാവേണ്ടത് പ്രധാനമാണ്. നല്ല പോഷകഗുണങ്ങളുള്ള ഭക്ഷണവും ശുദ്ധ ജലവും മാത്രം കൊടുക്കാൻ ശ്രദ്ധിക്കണം. ഇത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

7. വീടിനുള്ളിൽ തന്നെ നടക്കുന്നതും വ്യായാമങ്ങൾ ചെയ്യുന്നതും നല്ലതാണ്. അതിനാൽ തന്നെ എപ്പോഴും വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേണ്ടതുണ്ട്.

8. നിങ്ങളുടെ വളർത്ത് മൃഗത്തിന് പോഷകക്കുറവ് ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടത് വളരെ പ്രധാനമാണ്.