പൊതുവിടത്തില്‍ മുലയൂട്ടുന്നതിന്‍റെ പ്രാധാന്യം ഓർമ്മിപ്പിച്ച ഏഴ് ചിത്രങ്ങള്‍. താരങ്ങള്‍ തന്നെയാണ് ധൈര്യപൂർവ്വം ചിത്രങ്ങള്‍ ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നത്

ആഗസ്റ്റ് ആദ്യവാരം ഈ വര്‍ഷത്തെ ലോക മുലയൂട്ടല്‍ വാരമായി ആഘോഷിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ധൈര്യപൂര്‍വ്വം മുലയൂട്ടല്‍ ചിത്രങ്ങള്‍ പങ്കുവച്ച പ്രശസ്തരായ ഏഴ് താരങ്ങളെ ഓര്‍ക്കാം

പദ്മ ലക്ഷ്മി

പ്രശസ്ത മോഡലാണ് പദ്മ ലക്ഷ്മി. മകള്‍ കൃഷ്ണയ്ക്ക് പാല്‍ കൊടുക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമിലായിരുന്നു പദ്മ പങ്കുവച്ചിരുന്നത്.

ലിസ ഹെയ്ഡന്‍

2017ലെ ലോക മുലയൂട്ടല്‍ വാരാഘോഷത്തിന്റെ ഭാഗമായാണ് ബോളിവുഡ് താരം ലിസ ഹെയ്ഡന്‍ തന്റെ മകനെ പാലൂട്ടുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നത്. 

മാരാ മാര്‍ട്ടിന്‍

മോഡലായ മാര മാര്‍ട്ടിന്‍ റാംപിലാണ് കുഞ്ഞിന് മുലയൂട്ടിയത്. സ്വിം സ്യൂട്ടില്‍ കുഞ്ഞിന് പാലും നല്‍കി കാറ്റ്‌വാക്ക് ചെയ്ത മാരയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധയാണ് കിട്ടിയത്.

ക്രിസ്സി ടൈഗന്‍

മോഡലായ ക്രിസ്സി തന്റെ ഇളയ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം ഇന്‍സ്റ്റഗ്രാമിലായിരുന്നു പങ്കുവച്ചത്. രണ്ടുവയസ്സുകാരിയായ മകള്‍ക്ക് വേണ്ടി അവളുടെ പാവക്കുട്ടിയേയും മുലയൂട്ടുന്നതായി അഭിനയിച്ച ക്രിസ്സിയും ഈ ചിത്രത്തോടെ പ്രശസ്തയായി. 

ശ്വേത സാല്‍വേ

പ്രശസ്ത ടെലിവിഷന്‍ താരവും മോഡലുമായ ശ്വേത തന്റെ ഗര്‍ഭകാലവും ഇന്‍സ്റ്റഗ്രാമില്‍ ആഘോഷമാക്കിയിരുന്നു. പ്രസവശേഷം കുഞ്ഞിനെ മുലയൂട്ടുന്ന ശ്വേതയുടെ ചിത്രയും ഏറെ ശ്രദ്ധ നേടിയിരുന്നു. 

അലീസ്സ മിലാനോ

നടിയായ അലീസ്സ മിലാനോ, പൊതുവിടങ്ങളില്‍ മുലയൂട്ടുന്നതിനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയെന്ന് പ്രഖ്യാപിച്ചായിരുന്നു തന്റെ കുഞ്ഞിന് പാലൂട്ടുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

ലാരിസ്സ വാട്ടേഴ്‌സ്

ഓസ്‌ട്രേലിയന്‍ എം.പി ആയിരുന്ന ലാരിസ്സ വാട്ടേഴ്‌സ് 2017ല്‍ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കുന്നതിനിടെ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം പിന്നീട് ലോകമെമ്പാടും പ്രചരിക്കുകയായിരുന്നു.