പലപ്പോഴും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം ഭക്ഷണത്തിലും അല്‍പം ശ്രദ്ധ നല്‍കിയാല്‍ കൊളസ്‌ട്രോളിനെ നമുക്ക് പുല്ലു പോലെ തോല്‍പ്പിയ്ക്കാം. മാതളനാരങ്ങ കൊണ്ടുള്ള ജ്യൂസ് മാത്രം മതി കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍. ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും.
പഞ്ചസാരയുടെ ആവശ്യം ഈ ജ്യൂസില്‍ ഇല്ല എന്നുള്ളതും പ്രമേഹം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഒരു കപ്പ് ജ്യൂസില്‍ അടങ്ങിയിട്ടുള്ള ഗുണങ്ങള്‍ ഇവയാണ്. ഫെബര്‍ 6 ഗ്രാം, വിറ്റാമിന്‍ കെ 28 മില്ലി, വിറ്റാമിന്‍ ഇ 1 മില്ലി ഗ്രാം, പ്രോട്ടീന്‍ 2 ഗ്രാം തുടങ്ങി നിരവധി ഘടകങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.
എന്തിനധികം ക്യാന്‍സര്‍ പോലുള്ള ഭാകരാവസ്ഥയെ വരെ തരണം ചെയ്യാന്‍ ഇതിന് കഴിയുന്നു. സ്ഥിരമായി മാതള നാരങ്ങ ജ്യൂസ് കഴിയ്ക്കുന്നത് ക്യാന്‍സറിനെ വരെ തടഞ്ഞു നിര്‍ത്തുന്നു. വയറിന്റെ താളം തെറ്റലാണ് മറ്റൊന്ന്. ഇത് പലപ്പോഴും പല വിധത്തിലുള്ള ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ സോള്‍വ് ചെയ്യാന്‍ മാതളനാരങ്ങ ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്.
