'പോണ്‍' താരവും മോഡലും ഒക്കെയായി തിളങ്ങിനിന്ന ജെന്ന പ്രസവത്തോടെയാണ് അനിയന്ത്രിതമായ രീതിയില്‍ തടിച്ചുതുടങ്ങിയത്. പിന്നീട് കാഴ്ചയില്‍ തന്നെ പ്രായമേറെയായ ഒരു സ്ത്രീയെ പോലെയായി ജെന്ന

വണ്ണം വയ്ക്കും തോറും സൗന്ദര്യത്തിന് ഭംഗം വരുമെന്ന് ഭയപ്പെടുന്നവരാണ് മിക്കവരും. സ്ത്രീകളാണെങ്കിലും പുരുഷന്മാരാണെങ്കിലും ഈ ആശങ്ക ഒരുപോലെ തന്നെ. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ തീരുമാനിക്കണമെങ്കില്‍ 'അസാമാന്യ'മായ നിശ്ചയദാര്‍ഢ്യവും ആവശ്യമാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹമുണ്ടായിട്ടും നേരത്തേ പറഞ്ഞതുപോലെ നിശ്ചയദാര്‍ഢ്യം പോരെന്ന് സങ്കടപ്പെടുന്നവര്‍ക്ക് മാതൃകയാക്കാവുന്നതാണ് നീലച്ചിത്ര നായികയും മോഡലുമായ ജെന്ന ജെയിംസണിന്റെ ജീവിതം. 

'പോണ്‍' താരവും മോഡലും ഒക്കെയായി തിളങ്ങിനിന്ന ജെന്ന പ്രസവത്തോടെയാണ് അനിയന്ത്രിതമായ രീതിയില്‍ തടിച്ചുതുടങ്ങിയത്. പിന്നീട് കാഴ്ചയില്‍ തന്നെ പ്രായമേറെയായ ഒരു സ്ത്രീയെ പോലെയായി ജെന്ന. ഇതോടെയാണ് ശരീരത്തിനൊരു നിയന്ത്രണം വേണമെന്ന് ജെന്നയ്ക്ക് തോന്നിയത്. 

ഏറെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കീറ്റോ ഡയറ്റ് പിന്തുടരാന്‍ ജെന്ന തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലോടെ ഡയറ്റ് ആരംഭിച്ചു. ഒപ്പം സ്‌പെഷ്യല്‍ ട്രെയിനറുടെ കീഴില്‍ ചെറിയ വര്‍ക്കൗട്ടും. ആറ് മാസത്തിനുള്ളില്‍ ജെന്ന കുറച്ചത് 36 കിലോയോളം ഭാരമായിരുന്നു. 

View post on Instagram

തന്റെ അവിശ്വസനീയമായ മാറ്റത്തിന് പിന്നിലുള്ള രഹസ്യം ഡയറ്റ് തന്നെയാണെന്ന് ജെന്ന തന്നെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നു. കൊഴുപ്പും, പ്രോട്ടീനും ആവശ്യത്തിന് ഉള്‍പ്പെടുത്തി, കാര്‍ബോഹൈഡ്രേറ്റ് നല്ലരീതിയില്‍ കുറച്ചുമുള്ള ഡയറ്റാണ് കീറ്റോ ഡയറ്റ്. പാല്‍, ചീസ്, ക്രീം, ചിക്കന്‍, മീന്‍- ഇങ്ങനെ സമ്പുഷ്ടമായ ഭക്ഷണം അടങ്ങിയ ഡയറ്റ് കൂടിയാണ് കീറ്റോ ഡയറ്റ്. 

View post on Instagram

ഇപ്പോള്‍ പഴയ തന്റെ ചിത്രങ്ങള്‍ക്കൊപ്പം മേക്ക്ഓവറിന് ശേഷമുള്ള പുതിയ ചിത്രങ്ങളും ചേര്‍ത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയാണ് ജെന്ന. മകള്‍ക്കൊപ്പമാണ് മിക്ക ചിത്രങ്ങളും. ചിത്രങ്ങള്‍ക്കൊപ്പം പുതുവര്‍ഷത്തില്‍ വണ്ണം കുറയ്ക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് ആവേശം പകരുന്ന വാക്കുകളും ജെന്ന ആരാധകര്‍ക്ക് നല്‍കുന്നു.

View post on Instagram