ഒമ്പത് മാസം പ്രായമായ കുഞ്ഞിനെയും വച്ച് നൃത്തം ചെയ്യുന്ന യുവതി - വീഡിയോ കാണാം

ഏതൊരു സ്ത്രീയുടെയും സ്വപ്നമായിരിക്കും അമ്മയാവുക എന്നത്. ആരോഗ്യമുളള കുഞ്ഞ് ജനിക്കണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകളുമുണ്ടാകില്ല. അതിനാല്‍ തന്നെ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന സമയവും ഗര്‍ഭകാലം തന്നെയാണ്. ഗര്‍ഭകാലത്തും സാഹസം കാണിക്കുന്ന ഒരു സ്ത്രീ, അവള്‍ കരുത്തുറ്റവള്‍ തന്നെയാണ്. 

തന്റെ വയറ്റിൽ ഒമ്പത് മാസം പ്രായമായ കുഞ്ഞിനെയും വച്ച് നൃത്തം ചെയ്യുന്ന, അതും പ്രത്യേക ശാരീരിക പരിശീലനം വേണ്ട പോൾ ഡാൻസ് ചെയ്യുന്ന യുവതി. കഴിഞ്ഞ കുറച്ചു ദിവസമായി ഇത്രയും പ്രചോദപരമായ വീഡിയോ കണ്ടിട്ടില്ല എന്നു പറഞ്ഞ് നിരവധി പേരാണ് ഈ വിഡിയോ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്യുന്നത്. ടു പീസിൽ നൃത്തം വയ്ക്കുന്ന എലിസയുടെ വയറ്റിലെ കുഞ്ഞിനെ വ്യക്തമായി വിഡിയോകളിൽ ദൃശ്യമാണ്. 

View post on Instagram

ഫ്ലോറിഡയില്‍ നിന്നുളള 35 വയസ്സുകാരിയായ എലിസണ്‍ സൈപ്സ് എന്ന നര്‍ത്തകിയാണ് പോള്‍ ഡാന്‍സിലൂടെ ലോകത്തെ വിസ്മയിപ്പിക്കുന്നത്. 
13-ാം വയസ്സ് മുതല്‍ പോള്‍ നൃത്തത്തില്‍ എകസ്പേര്‍ട്ട് ആയ എലിസ പറയുന്നത് മികച്ച ട്രെയിനിങ്ങോടെ എന്തു കായിക അഭ്യാസവും പൂര്‍ണ ഗര്‍ഭിണി ആയ അവസ്ഥയിലും ചെയ്യാം എന്നാണ്. 

View post on Instagram

View post on Instagram

View post on Instagram