സൂക്ഷിക്കുക 40 വയസ്സിനുമുന്‍പേയുളള നരയും കഷണ്ടിയും വലിയ അപകടമുണ്ടാക്കും

First Published 2, Jan 2018, 6:56 PM IST
Premature graying and hair loss may affect your heart
Highlights

അകാലനരയും കഷണ്ടിയും പുരുഷന്മാര്‍ക്ക് എന്നും വലിയ പ്രശ്നങ്ങളാണ്. പുരുഷന്മാരിലെ അകാലനരയും കഷണ്ടിയും ഹൃദ്രോഗത്തിനുള്ള സാധ്യത അഞ്ചിരട്ടിയായി വർധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നാൽപ്പത് വയസ്സിനു മുൻപേ മുടി നരയ്ക്കുകയോ കഷണ്ടി കയറുകയോ ചെയ്യുന്നത് സൂക്ഷിക്കണം, അവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണ്. 

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള യു എൻ മെഹ്ത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസേർച്ച് സെന്‍ററിലെ സച്ചീൻ പാട്ടീലിന്‍റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇന്ത്യയിലെ ചെറുപ്പക്കാരിൽ അകാലനരയ്ക്കും കഷണ്ടിക്കുമുള്ള ബന്ധം ഗവേഷകർ പരിശോധിച്ചു.  നാൽപ്പത് വയസ്സിൽ താഴെ പ്രായമുള്ളവരുടെ വൈദ്യപരിശോധന നടത്തി.

കൺട്രോൾ ഗ്രൂപ്പിൽപ്പെട്ട 30 ശതമാനം പേരെ അപേക്ഷിച്ച് ഹൃദ്രോഗം ബാധിച്ച 50 ശതമാനം ചെറുപ്പക്കാരിൽ അകാലനര ബാധിച്ചതായും 49 ശതമാനം പേർക്ക് ആരോഗ്യമുള്ള 27 ശതമാനം പേരെ അപേക്ഷിച്ച് കഷണ്ടി ബാധിച്ചതായും കണ്ടു. പ്രായം, ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യതാ ഘടകങ്ങൾ ഇവ പരിശോധിച്ചപ്പോൾ കഷണ്ടിയുള്ളവർക്ക് കൊറോണറി ആർട്ടറി ഡിസീസ് വരാനുള്ള സാധ്യത 5.6 ഇരട്ടിയാണെന്നും കണ്ടെത്തി. അകാലനര ഉണ്ടെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത 5.3 ഇരട്ടിയാണെന്നും കണ്ടെത്തി. 

loader