ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും

First Published 7, Apr 2018, 1:58 PM IST
Protein from nuts keep your heart healthy
Highlights
  • ബീഫ് തുടങ്ങിയ ചുവന്ന ഇറച്ചികള്‍ പ്രോട്ടീനാല്‍ സമ്പുഷ്ടമാണ്. എന്നാല്‍ ഇവ ഹൃദയാരോഗ്യത്തിന് മോശമാണ്

ബീഫ് തുടങ്ങിയ ചുവന്ന ഇറച്ചികള്‍ ഭക്ഷണപ്രിയരുടെ ഇഷ്ട വിഭവമാണ്. പ്രോട്ടീനാല്‍ സമ്പുഷ്ടമാണ് ഇത്തരം വിഭവങ്ങളെങ്കിലും ഹൃദയസംബന്ധിയായ അസുഖങ്ങള്‍ എളുപ്പത്തില്‍ വരാന്‍ സാധ്യതയേറയാണ്. അതേസമയം പ്രോട്ടീന്‍ ഏറെ അടങ്ങിയിട്ടുള്ള നട്ട്സ് കഴിക്കുന്നത് ഹൃദയത്തിന് വളരെ ഗുണകരവുമാണ്.

ഇതുസംബന്ധിച്ച പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് അന്താരാഷ്ട്ര മാഗസീനായ എപ്പിഡെമോളജിയിലാണ് .ചുവന്ന ഇറച്ചിയില്‍ നിന്ന് പ്രോട്ടീന്‍ ലഭിച്ച ആളുകളില്‍ 60 ശതമാനത്തോളം ഹൃദയസംബന്ധിയായ അസുഖങ്ങള്‍ വന്നതായും അതേസമയം നട്ട്സില്‍ നിന്ന് പ്രോട്ടീന്‍ ലഭിച്ച ആളുകളില്‍ ഹൃദയസംബന്ധമായ അസുഖങ്ങളുടെ കുറവുണ്ടായതായും ജേര്‍ണല്‍ പറയുന്നു. അതുകൊണ് തന്നെ നട്ട്സ് നിങ്ങളുടെ ഭക്ഷണശീലത്തിന്‍റെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.

loader