പെട്ടെന്ന് രോഗം പിടിപ്പെടുന്ന അവയവമാണ് ചര്‍മ്മം. ചര്‍മത്തെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് സോറിയാസിസ്. ത്വക്കില്‍ പാടുകള്‍ ഉണ്ടാകുകയും അതില്‍ ചുവപ്പോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുക, അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകുക, ശല്‍ക്കങ്ങള്‍ ഉണ്ടാകുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 

ഈ രോഗം രോഗിയില്‍നിന്നും മറ്റുള്ളവരിലേക്കു സംക്രമിക്കുകയുമില്ല. ചര്‍മത്തിന്‍റെ പുറംപാളിയായ എപ്പിഡെര്‍മിസിന്‍റെ വളര്‍ച്ച ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം വര്‍ധിക്കുതാണ് സോറിയാസിസ്. വിരുദ്ധാഹാരങ്ങള്‍ രോഗ സാധ്യത കൂട്ടൂം. 

സോറിയാസിസ് രോഗത്തിന്‍റെ ക്യത്യമായ കാരണങ്ങള്‍ ഇന്നും വ്യക്തമല്ലെങ്കിലും പ്രതിരോധ സംവിധാനത്തിന്‍റെ തകരാറും ജനിതക ഘടകങ്ങളുമെന്നാണ് പൊതുവേ കരുതുന്നത്. സോറിയാസിസ് വീണ്ടും ആവര്‍ത്തിക്കുന്ന രോഗമായതിനാല്‍ തുടര്‍ചികിത്സയും പരിചരണവും അനിവാര്യമാണ്. ഔധങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നതടൊപ്പം ജീവിതശൈലി ക്രമീകരിക്കുന്നതും സോറിയാസിസ് നിയന്ത്രണത്തിലാക്കും.

വിരുദ്ധാഹാരം ശീലിക്കുന്നവര്‍ക്ക് സോറിയാസിസ് വരാനുളള സാധ്യത വളരെ കൂടുതലാണ്. മത്സ്യവും പാലും ഒരുമിച്ചു കഴിക്കുക, പുളിയുള്ള പഴങ്ങളും പാലും ഒരുമിച്ചു കഴിക്കുന്നത് രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. പിരിമുറുക്കവും ഉത്കണ്ഠയും രോഗസാധ്യത ഇരട്ടിയാക്കും.