കോഴിക്കോട്: ഓരോ റംസാനും മലബാറുകാര്‍ക്ക് വിഭവങ്ങളുടെ വ്യത്യസ്ഥതയാണ്. ഇത്തവണ കോഴിക്കോട്ടെ ഹോട്ടലുകള്‍ വ്യത്യസ്ഥമായ രുചിയൊരുക്കിയാണ് നോമ്പുകാരെ കാത്തിരിക്കുന്നത്.
പൊട്ടിത്തെറിച്ച കോഴിയും ബര്‍ക്കത്തുള്ള പത്തിരിയുമടക്കം വ്യത്യസ്ഥമായ പേരുകളാണ് കോഴിക്കോട്ടെ റംസാന്‍ വിഭവങ്ങള്‍ക്ക്. നോമ്പു തുറക്കാന്‍ കോഴിക്കോട് എത്തുന്നവര്‍ക്ക് ഉമ്മൂമ്മാന്റെ വിവിധ സര്‍ബ്ബത്തുകള്‍ കുടിക്കാം. ചിക്കന്റെ 70 ലധികം വൈവിധ്യങ്ങള്‍ പരീക്ഷിക്കാം.
കോഴിക്കോടു നിന്ന് മാത്രമല്ല, കണ്ണൂരു നിന്നും മലപ്പുറത്ത് നിന്ന് പോലും നോമ്പു തുറക്കാന്‍ വിശ്വാസികള്‍ കോഴിക്കോടെത്തുന്നത് രുചി വൈവിധ്യങ്ങള്‍ പരീക്ഷിക്കാന്‍ മാത്രമാണെന്ന് കടയുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു.
