ശരീരഭാരവും വണ്ണവും കുറയ്‌ക്കാന്‍ പല വഴികളും തേടുന്നവരാണ് മിക്കവരും. വ്യായാമം, ഭക്ഷണനിയന്ത്രണം തുടങ്ങിയ വഴികളൊക്കെ പരീക്ഷിക്കുമെങ്കിലും ഒന്നും അത്രപെട്ടെന്ന് ഫലം കാണില്ല. ഇവിടെയിതാ, ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒരു സവിശേഷ പാനീയത്തെക്കുറിച്ചാണ് പറയുന്നത്. വീട്ടില്‍ അനായാസം തയ്യാറാക്കാനാകും.
ചേരുവകള്‍
കറുവപ്പട്ട- രണ്ട് ടേബിള്‍സ്‌പൂണ്‍
തേന്‍- ഒരു ടീസ്‌പൂണ്‍
വെള്ളം- ഒരു ലിറ്റര്‍
തയ്യാറാക്കുന്നവിധം
വെള്ളം തിളപ്പിച്ച്, അതിലേക്ക് കറുവപ്പട്ട ഇടുക. അഞ്ചുമിനിട്ടോളം തിളപ്പിക്കുക. അതിനുശേഷം തീ അണയ്‌ക്കുക. തണുത്തതിനുശേഷം അതിലേക്ക് തേന്‍ ചേര്‍ക്കുക. തേന്‍ ചേര്‍ത്ത് നന്നായി ഇളക്കം. അതിനുശേഷം അരിച്ചെടുത്ത് ഒരു കപ്പിലേക്ക് പകര്‍ന്നുവെക്കണം. ഇത് നേര്‍ പകുതി വീതമെടുത്ത് രണ്ടു കപ്പുകളിലാക്കുക. ഇത് ഒരു ദിവസം ഫ്രിഡ്ജില്‍വെച്ച് തണുപ്പിക്കുക. ഇതിനുശേഷം ദിവസവും രാവിലെയും രാത്രി കിടക്കുന്നതിനും മുമ്പും കുടിക്കുക. രാവിലെ ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പ് വേണം ഇത് കുടിക്കാന്‍. അതുപോലെ രാത്രി കിടക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് വേണം ഇത് കുടിക്കേണ്ടത്. ഇങ്ങനെ കുറച്ചുദിവസം കുടിച്ചാല്‍, പ്രത്യേകിച്ച് ഭക്ഷണനിയന്ത്രണമൊന്നുമില്ലാതെ തടി കുറയ്‌ക്കാന്‍ സാധിക്കും.
