1. വൃത്തി
ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് ഹെപ്പറ്റൈറ്റിസ് എ , ഇ എന്നിവയെ പ്രതിരോധിക്കും. കൈകള്‍ എല്ലായിപ്പോഴും കഴുകണം. കഴുകിയ ശേഷം മാത്രം പഴങ്ങള്‍,പച്ചക്കറികള്‍ കഴിക്കുക. പകുതി വേവിച്ച ഇറച്ചി കഴിക്കരുത്. ചൂട് വെള്ളം കുടിക്കുന്നത് കുറച്ചും കൂടി ഉപകാരം ചെയ്യും. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ ആരുമായി കൈമാറുതിരിക്കുക. ഹെപ്പറ്റൈസ് ബി യുളള ആളുടെ ശരിര ദ്രവങ്ങളുമായോ രക്തവുമായോ സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക.
2. പ്രതിരോധ കുത്തിവെപ്പുകള്‍
ഹെപ്പറ്റൈസ് എ യും ബി യും തടയുന്നതിനായുളള പ്രതിരോധ കുത്തിവെപ്പുകളുണ്ട്. ഒരു വയസ്സിന് മുകളിലുള്ള കുട്ടികള്‍ മുതലുള്ളവര്‍ക്ക് കുത്തിവെപ്പെടുക്കാം.
3. വ്യക്തമായ ധാരണ
ഹെപ്പറ്റൈസ് പലവിധത്തിലുണ്ട്. ഹെപ്പറ്റൈസ് എ യും ഇ യും മലിനമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത്കൊണ്ട് ശരീരത്തിലേക്ക് പകരാന്‍ സാധ്യതയുണ്ട്. ഹെപ്പറ്റൈസ് ബി യും സി യും ഡി യും ഈ അസുഖമുള്ള മറ്റൊരു വ്യക്തിയുടെ രക്തം സ്വീകരിക്കുന്നതിലൂടെ പകരും.
4. യാത്ര ചെയ്യുമ്പോള്‍ മുന്‍ കരുതലെടുക്കുക
ഹെപ്പറ്റൈസ് വൈറസ് വ്യാപകമായുളള സ്ഥലത്ത് പോകുമ്പോള്‍ പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കണം.ഭക്ഷണവും വെളളവും കഴിക്കുമ്പോള്‍ കരുതലോടെയായിരിക്കുക.
5. സുരക്ഷിതമായ ലൈംഗിക ബന്ധം
ഹെപ്പറ്റൈസ് ബി യുള്ള ആളുമായി ശാരീരിക വേഴ്ച്ചയില്‍ ഏര്‍പ്പെട്ടാല്‍ രോഗം പകരാന്‍ സാധ്യതയുണ്ട്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക
